GeneralLatest NewsNEWSTollywoodWOODs

ഞങ്ങൾ വേർപിരിഞ്ഞിട്ട് രണ്ട് വർഷത്തിലേറെയായി: നടിയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് നടന്‍ നാഗ ചൈതന്യ

നാഗ ചൈതന്യയും സാമന്തയും 2017ലാണ് വിവാഹിതരായത്.

സാമന്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് നടന്‍ നാഗ ചൈതന്യ പറഞ്ഞത് ശ്രദ്ധ നേടുന്നു. തെന്നിന്ത്യൻ താരസുന്ദരി സാമന്തയുമായുള്ള വിവാഹ മോചനം നേടിയിട്ട് രണ്ടു വർഷമായെന്ന് നടൻ പറയുന്നു. തന്‍റെ പുതിയ ചിത്രമായ കസ്റ്റഡിയുടെ പ്രമോഷന്‍ പരിപാടിക്കിടെ ഇടി ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹമോചനത്തെക്കുറിച്ച് നാഗ ചൈതന്യ പങ്കുവച്ചത്.

read also: ‘തല പോയ’ ഹൈന്ദവരോട് നന്ദി കാണിക്കാത്ത ഒരിടമേയുള്ളു തൃശൂര്‍: രാമസിംഹന്‍ അബൂബക്കര്‍

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ഞങ്ങൾ വേർപിരിഞ്ഞിട്ട് രണ്ട് വർഷത്തിലേറെയായി, ഞങ്ങൾ കോടതി വഴി വിവാഹമോചനം നേടിയിട്ട് ഒരു വർഷമായി. . ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ജീവിതം ഞങ്ങളുടെ വഴിയിലൂടെ മുന്നോട്ട് കൊണ്ട് പോകുകയാണ്. എന്‍റെ ജീവിതത്തിന്റെ ആ ഘട്ടത്തിനെക്കുറിച്ച് എനിക്ക് ബഹുമാനം മാത്രമേയുള്ളൂ’

‘സാമന്ത സ്നേഹമുള്ള വ്യക്തിയാണ്, അവള്‍ എല്ലാ സന്തോഷത്തിനും അർഹയാണ്. അത് മാത്രമാണ്. എന്നാല്‍ ഞങ്ങള്‍ക്കിടയില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ചില മാധ്യമങ്ങള്‍ ഊഹിച്ച് പറയുകയാണ്. ഇത് പൊതുസമൂഹത്തിൽ ഞങ്ങളുടെ പരസ്പര ബഹുമാനത്തെ ഒരിക്കലും നന്നായി കാണിക്കുന്നില്ല. അത് വലിയ വിഷമം ഉണ്ടാക്കുന്നുണ്ട്.’- താരം പറഞ്ഞു.

നാഗ ചൈതന്യയും സാമന്തയും 2017ലാണ് വിവാഹിതരായത്. 2021 ഒക്ടോബറിൽ സംയുക്ത പ്രസ്താവനയിലൂടെയാണ് തങ്ങളുടെ വേർപിരിയൽ ഇവർ ആരാധകരെ അറിയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button