GeneralLatest NewsNEWSTV Shows

‘ഉദ്ഘാടനം ഉള്ളതുകൊണ്ട് ജീവിക്കുന്നു’ പിന്‍ഭാഗം കാണിക്കുന്ന നടത്തവുമായി തങ്കച്ചന്‍, ഹണിറോസിനെ കളിയാക്കിയെന്ന് വിമർശനം

അധപതിക്കുന്നതിനും ഒരു പരിധിയില്ലേ

ജനപ്രിയ പരിപാടിയായു സ്റ്റാര്‍ മാജിക് വീണ്ടും വിവാദത്തിൽ. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ തങ്കച്ചന്‍ വിതുര, അഖില്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ സ്‌കിറ്റിനെതിരെ സോഷ്യൽ മീഡിയയിൽ വിമര്‍ശനമുയരുന്നു. മലയാള സിനിമയിലെ ഒരു താരത്തെ കളിയാക്കുകയായിരുന്നു സ്‌കിറ്റിലൂടെ എന്നാണ് കമന്റുകള്‍ സൂചിപ്പിക്കുന്നത്.

എംജി ശ്രീകുമാര്‍ അവതാരകനായ ചോദ്യോത്തര പരിപാടിയുടെ രീതിയിൽ ഒരുക്കിയ സ്കിറ്റിൽ ഗായക വേഷത്തിൽ എത്തിയ തങ്കച്ചന്‍ വിതുര നടി ഹണിറോസിനെ കളിയാക്കുന്ന രീതിയിലാണ് പെർഫോം ചെയ്തത്. സ്‌കിറ്റിനിടെ ‘ഉത്സവ സീസണ്‍ കഴിഞ്ഞാല്‍ പിന്നെ എങ്ങനെയാണ് ജീവിക്കുന്നത്,’ എന്നാണ് അഖില്‍ അവതരിപ്പിക്കുന്ന എംജി ശ്രീകുമാര്‍ തങ്കച്ചനോട് ചോദിക്കുകയാണ്. ഇതിന് മറുപടിയായി ‘ഉദ്ഘാടനം ഉള്ളതുകൊണ്ട് കഴിഞ്ഞ് പോകുന്നു. ഇപ്പോള്‍ ഉദ്ഘാടനത്തിന്റെ കാലഘട്ടമാണല്ലോ. അതൊക്കെ ഉള്ളതുകൊണ്ട് അഡ്ജസ്റ്റ് ചെയ്ത് പോകുന്നു,’ എന്നു തങ്കച്ചന്‍ പറയുന്നു. തങ്കച്ചന്റെ നടപ്പും നിൽപ്പുമെല്ലാം തന്റെ പിന്‍ഭാഗം കാണിക്കുന്ന തരത്തിലാണ്. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്.

read  also: ‘ഇത് മറ്റൊരു കേരള സ്റ്റോറി’ : ചേരാവള്ളി മുസ്ലിം ജമാഅത്ത് നടത്തിയ ഹിന്ദു വിവാഹത്തിന്റെ വീഡിയോയുമായി എആര്‍ റഹ്‌മാന്‍

ഇതിലൂടെ കളിയാക്കിയത് ഒരു നടിയെയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഹണി റോസിനെ നൈസായി ട്രോളി എന്നാണ് പലരും പറയുന്നത്. എന്നാൽ, ലക്ഷകണക്കിന് പ്രേക്ഷകര്‍ കാണുന്ന ഒരു പരിപാടിയില്‍ തമാശ ആവാമെന്നും എന്നാല്‍ അത് മറ്റുള്ളവരെ അധിക്ഷേപിക്കലാകരുതെന്നും വിമര്‍ശനമുയര്‍ന്നു. അധപതിക്കുന്നതിനും ഒരു പരിധിയില്ലേ എന്നാണ് ചിലർ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button