നിയന്ത്രണങ്ങൾ കടുപ്പിച്ച് സിനിമാ സംഘടനയായ ഫിയോക്. നിശ്ചിത നിലവാരത്തിലുള്ള സിനിമകൾ മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്നാണ് തീരുമാനം.
ഇത്തരത്തിലല്ലാത്ത ചിത്രങ്ങൾ പ്രദർശിപ്പിക്കേണ്ടി വന്നാൽ തിയേറ്ററിന് വാടക നൽകേണ്ടി വരും. തിയേറ്ററുകൾ വൻ നഷ്ടത്തിലായതിനാലാണ് ഇത്തരത്തിൽ തീരുമാനമെടുക്കുന്നതെന്ന് ഫിയോക് പ്രസിഡന്റ് എം വിജയകുമാർ പറഞ്ഞു.
ഒരുപാട് സിനിമകൾ പ്രദർശനത്തിന് എത്തുന്നുണ്ടെങ്കിലും വിജയിക്കുന്നവ തീരെ കുറവാണെന്നാണ് എം വിജയകുമാർ പറയുന്നത്.
ഇത്രയും നാളത്തെ അനുഭവസമ്പത്തുകൊണ്ട് ഏത് സിനിമകൾ വിജയിക്കും, വിജയിക്കില്ല എന്ന് തിയേറ്ററുകാർക്ക് നല്ല ബോധ്യമുണ്ടെന്നും പ്രസിഡന്റ് വ്യക്തമാക്കി.
1250 ൽ അധികം സ്ക്രീനുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോഴുള്ളത് 670 എണ്ണം മാത്രമാണ്. 15 ഓളം തിയേറ്ററുകൾ ജപ്തി ഭീഷണിയിലാണെന്നും എം വിജയകുമാർ പറയുന്നു.
Post Your Comments