തന്റെ സിനിമാ ജീവിതത്തിൽ ചെയ്യാതെ പോയ ഏതാനും സിനിമകളും, വേണ്ടെന്ന് വച്ച സിനിമകളും ഏതൊക്കെയെന്ന് പറയുകയാണ് നടി ഷീല.
ഭാർഗവീ നിലയം, ആമി, രതി നിർവേദം തുടങ്ങിയ ചിത്രങ്ങളിൽ താനായിരുന്നു അഭിനയിക്കേണ്ടത് എന്നാണ് നടി ഷീല പറഞ്ഞത്. പിന്നീട് പല കാരണങ്ങൾ കൊണ്ട് ഈ ചിത്രങ്ങൾ മറ്റുള്ളവരിലേക്ക് എത്തുകയായിരുന്നു എന്നും ഷീല പറഞ്ഞു.
രതിനിർവേദം എന്ന ചിത്രം ഇറങ്ങിയപ്പോൾ ഏറെ ചർച്ചാവിഷയമായ ഒന്നായിരുന്നു. വലിയ ഓളം തീർത്ത രതിനിർവേദം ഒക്കെ ഒരുതരം സിനിമയാണെന്നും അതിന്റെ സ്ക്രിപ്റ്റും, കഥാപാത്രത്തിന്റെ റോളും ഇഷ്ട്ടപ്പെട്ടില്ലെന്നും ഇന്ന് ആലോചിക്കുമ്പോൾ അത് ശരിയായ തീരുമാനം ആയിരുന്നെന്നാണ് തോന്നുന്നതെന്നും നടി വ്യക്തമാക്കി.
എന്നാൽ കമൽ സംവിധാനം ചെയ്ത ആമിയിൽ താനായിരുന്നു അഭിനയിക്കേണ്ടത്, പക്ഷേ തന്റെ കാൾ ഷീറ്റും ഇടക്ക് പ്രൊഡ്യൂസർ മാറിയതും എല്ലാം കൂടി ആയപ്പോൾ തനിക്ക് ആ ചിത്രത്തിൽ നിന്ന് മാറേണ്ടി വന്നുവെന്നാണ് ഷീല പറയുന്നത്.
ഭാർഗവീ നിലയം എന്ന ചിത്രത്തിൽ നസീർ, മധു എന്നിവരോടൊപ്പം അഭിനയിക്കേണ്ടതായിരുന്നു, എന്നാൽ എല്ലാവർക്കും ഒരുമിച്ച് ഡേറ്റ് കിട്ടാത്തതും പ്രശ്നമായി. അവസാനം വിജി നിർമ്മല എന്ന നടിയെ ചിത്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു എന്നാണ് താരം പറഞ്ഞത്.
Post Your Comments