ബിഗ്ഗ് ബോസ് ഷോ കൃത്യമായി കാണുകയും അതിനെ കുറിച്ച് അവലോകനം നടത്തുകയും ചെയ്യുന്ന നടന്‍ മനോജ് നായര്‍ മനീഷയെയും ദേവുവിനെയും പുറത്താക്കിയ കഴിഞ്ഞ തവണത്തെ ഡബിള്‍ എവിക്ഷനെ വിമർശിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ.
ദേവുവിന്റെ എവിക്ഷന്‍ ന്യായമാണെന്ന് പറഞ്ഞ മനോജ് മനീഷയോട് ബിഗ് ബോസ് പ്രതികാരം കാണിച്ചതാണെന്നു വിമർശിച്ചു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
ദേവു ബിഗ്ഗ് ബോസ് ഹൗസില്‍ നിന്നും പുറത്താകും എന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചതാണ്. ഒട്ടും ഒരു ബിഗ്ഗ് ബോസ് പ്രൊഡക്ടേ അല്ല ദേവു. ഇതിന് മുന്‍പേ പുറത്തേക്ക് വരേണ്ടതായിരുന്നു. ദേവു ഒരു സംഭവമാണെന്ന തോന്നല്‍ ദേവുവിന് മാത്രമേയുള്ളൂ. അതിനാൽ ദേവുവിന്റെ എവിക്ഷന്‍ ന്യായമാണ്.
read also: ‘ഫീനിക്സ് ‘ മിഥുൻ മാനുവേൽ തോമസിന്റെ ഹൊറർ ത്രില്ലർ ചിത്രം: ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
എന്നാല്‍ മനീഷ ഇപ്പോള്‍ എവിക്ട് ആകേണ്ട ഒരു മത്സരാര്‍ത്ഥി ആയിരുന്നില്ല. എവിക്ട് ആകാന്‍ യോഗ്യ അഞ്ജൂസ് ആയിരുന്നു. ഒരു ഉപയോഗവും ഇല്ലാത്ത ഒരു മത്സരാര്‍ത്ഥിയാണ് അഞ്ജൂസ്. പെണ്ണുങ്ങളെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തും ആണുങ്ങള്‍ക്ക് മസാജ് ചെയ്തും അവിടെ കഴിയുന്ന അഞ്ജൂസ് ആയിരുന്നു എവിക്ട് ആകേണ്ടിയിരുന്നത്.
എന്നാല്‍ എന്റെ ഒരു നിരീക്ഷണത്തില്‍ ബിഗ്ഗ് ബോസ് മനീഷയോട് പ്രതികാരം ചെയ്തതാവാനാണ് സാധ്യത. മോഹന്‍ലാല്‍ വരുന്ന എപ്പിസോഡുകളില്‍, ലാലേട്ടനോട് ഒരു പുച്ഛഭാവത്തില്‍, ഒട്ടും ബഹുമാനം ഇല്ലാതെ പെരുമാറുന്ന മനീഷയെ കാണാമായിരുന്നു. ഒരിക്കല്‍ എന്തോ പറഞ്ഞപ്പോള്‍ എന്നോടാണോ എന്ന് ലാലേട്ടനും ചോദിച്ചു. ഒരുപക്ഷെ ബിഗ്ഗ് ബോസ് ടീം അത് നോട്ട് ചെയ്തിരിക്കാം. അതുകൊണ്ട് പുറത്താക്കിയത്’- മനോജ് വിമർശിച്ചു.
Post Your Comments