
സീരിയലുകളിൽ നായികയായും വില്ലത്തിയായും ഒക്കെ തിളങ്ങുന്ന യുവനടിയാണ് ആർദ്ര ദാസ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായിട്ടുള്ള നടികൂടിയാണ് ആർദ്ര.
തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി താരം ആരാധകരുമായി പങ്കിടാറുണ്ട്. നിരന്തരം തന്നെക്കുറിച്ച് പലരും ഗോസിപ്പുകളും, വാർത്തകളും പങ്കുവക്കാറുണ്ട് എന്നും എന്നാൽ അതൊന്നും താൻ മൈൻഡ് ചെയ്യാറില്ലെന്നും താരം വ്യക്തമാക്കി.
പണ്ടൊരിക്കൽ മനസ്സിലെ ആഗ്രഹം തുറന്ന് പറഞ്ഞിരുന്നു എന്നും എന്നാൽ വിവാഹം കഴിക്കാൻ അനുയോജ്യമായ ആരെയും കണ്ടെത്താനായിട്ടില്ല എന്നും ആർദ്ര പറയുന്നു.
താനിപ്പോഴും സിംഗിളാണെന്നാണ് ആർദ്ര പറയുന്നത്. എന്നെക്കാൾ മുതിർന്ന ഒരാളെ കെട്ടണം, ആൾ തമിഴൻ ആയിരിക്കണം എന്നെല്ലാമായിരുന്നു മനസ്സിലെ ആഗ്രഹം, പക്ഷേ അങ്ങനെയൊരാളെ ഇതുവരെ ജീവിതത്തിൽ കണ്ടുമുട്ടാനായില്ലെന്നും താരം വ്യക്തമാക്കി.
എന്നെ നന്നായി പാംപർ ചെയ്ത് നോക്കും എന്നതിനാലാണ് പത്ത് വയസ്സ് മൂത്ത ആളെ കെട്ടണമെന്ന് പറയുന്നത്. എത്ര പ്രായം ഉണ്ടെങ്കിലും വ്യക്തിത്വത്തിലാണ് കാര്യമെന്ന് ഇപ്പോൾ മനസ്സിലായെന്നും ആർദ്ര പറഞ്ഞു.
Post Your Comments