സംവിധായകൻ കമലിന്റെ ചിത്രത്തിലൂടെ തനിക്ക് ഒരവസരം വന്നിരുന്നു എന്നും എന്നാൽ അത് ഏതാനും ദിവസങ്ങൾ കഴിഞ്ഞ് തന്റെ കയ്യിൽ നിന്നും ആ അവസരം മറ്റൊരാൾക്ക് പോയെന്നും താരം വേദനയോടെ പറഞ്ഞു.
ബിഗ് ബോസ് ഷോയിൽ മത്സരാർഥിയായ ശ്രുതി ലക്ഷ്മി തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു നടി ഷംന കാസിമിന്റെ അരങ്ങേറ്റം.
എന്നാൽ ഷംന കാസിമിനെ ആയിരുന്നില്ല, തന്നെയായിരുന്നു സംവിധായകൻ ആദ്യം പരിഗണിച്ചതെന്നാണ് ശ്രുതി പറയുന്നത്. സ്വന്തം ജീവിതത്തെക്കുറിച്ച് സംസാരിക്കുന്ന ടാസ്ക്കിലാണ് താരം തന്നെ ഏറെ വിഷമിപ്പിച്ച ഇക്കാര്യം തുറന്ന് പറഞ്ഞത്.
നിഴലുകൾ സീരിയലിലൂടെയായിരുന്നു എന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം. അതിലെ കഥാപാത്രത്തിന്റെ പേര് ലക്ഷ്മി എന്നായിരുന്നു. അങ്ങനെ എന്റെ പേര് ശ്രുതി ജോസ് എന്ന പേര് മാറ്റി ശ്രുതി ലക്ഷ്മി എന്നാക്കി ഷാജി ചേട്ടൻ മാറ്റുകയായിരുന്നുവെന്നും താരം.
ബാലതാരം ആയിരിക്കേ വർണ്ണക്കാഴ്ച്ചകൾ എന്ന സിനിമയിലും അഭിനയിച്ചു. അതിന് ശേഷമാണ് കമൽ സാറിന്റെ ചിത്രത്തിലേക്ക് ഓഫർ വന്നത്. ഓഡിഷന് പോയി നായകന്റെ കൂടെ നിന്ന് അഭിനയിച്ച് നോക്കിയെന്നും താരം പറഞ്ഞു.
ഏറെ സന്തോഷത്തോടെ ഓഡിഷന് പങ്കെടുത്ത താൻ ഏതാനും ആഴ്ച്ചകൾ കഴിഞ്ഞപ്പോൾ അറിയുന്നത് തന്നെ ആ ചിത്രത്തിൽ നിന്നും മാറ്റി എന്നാണ്.
മാനസികമായി ഒരുപാട് വിഷമം തോന്നിയെന്ന് നടി പറയുന്നു. ഒരുപാട് പ്രതീക്ഷകളോടെയാണ് ചിത്രത്തിന്റെ ഓഡിഷന് പോയത്. എന്നാൽ ആ ചിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും താരം വ്യക്തമാക്കി.
Post Your Comments