
പ്രശസ്ത തമിഴ് ഹാസ്യ നടനും, സംവിധായകനുമായ മനോബാലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നടി സീമ ജി നായർ.
കട്ടപ്പനയിലെ ഹൃതിക് റോഷന്റെ തമിഴ് പതിപ്പിൽ സലീമേട്ടന് പകരം മനോബാല സാറാണ് അഭിനയിച്ചത്, കോമ്പിനേഷൻ സീനിൽ അഭിനയിക്കുമ്പോൾ തനിക്ക് ഭയം ഉണ്ടായിരുന്നെങ്കിലും യാതൊരു ടെൻഷനും തരാതെ മനോബാല സാർ അഭിനയിച്ചുവെന്നും നടി കുറിച്ചു.
നടി പങ്കുവച്ച കുറിപ്പ് വായിക്കാം
തമിഴ് നടനും സംവിധായകനുമായ മനോബാല സർ അന്തരിച്ചു ..കട്ടപ്പനയിലെ ഹൃതിക് റോഷന്റെ തമിഴ് പതിപ്പിൽ സലീമേട്ടന് പകരം സർ ആണ് എന്റെ ഹസ്ബന്റായി അഭിനയിച്ചത്. എത്ര നല്ല പെരുമാറ്റം ആയിരുന്നു.
കോബിനേഷൻ സീൻ ചെയ്യുമ്പോൾ എനിക്കൊരു പേടി ഉണ്ടായിരുന്നുവെങ്കിലും സർ എനിക്ക് ടെൻഷൻ തരാതെയാണ് കൂടെ വർക്ക് ചെയ്തത്, സർ ആദരാഞ്ജലികൾ എന്നാണ് താരം കുറിച്ചത്.
Post Your Comments