CinemaLatest NewsMollywoodWOODs

ഒറ്റയ്ക്ക് പൊരുതിയപ്പോൾ കൂട്ടായവൻ: സുഹൃത്തിന്റെ പിറന്നാൾ ​ഗംഭീരമാക്കി ബാല

അടുത്തിടെയാണ് താരത്തിന് കരൾ രോ​ഗമുണ്ടെന്ന് പുറം ലോകം അറിഞ്ഞത്

കരൾ രോ​ഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു നടൻ ബാല. അടുത്തിടെയാണ് താരത്തിന് കരൾ രോ​ഗമുണ്ടെന്ന് പുറം ലോകം അറിഞ്ഞത്.

സർജറിക്ക് ശേഷം ആശുപത്രിയിൽ ചികിത്സയിലായിരുന്നു നാടൻ ബാല. ഇപ്പോൾ അടുത്ത സുഹൃത്തിന്റെ പിറന്നാൾ ആഘോഷമാക്കുന്ന ചിത്രങ്ങളാണ് താരം പുറത്ത് വിട്ടിരിക്കുന്നത്.

ഉറ്റ സുഹൃത്തും നടനുമായ മുന്ന സൈമണിന്റെ ചിത്ര​ങ്ങളാണ് ബാല പങ്കുവച്ചിരിക്കുന്നത്. ഒറ്റക്ക് പൊരുതുമ്പോൾ കൂടെ നിൽക്കാൻ ആളുണ്ടാവും, ആ ആളാണ് ഇത്, ഒരു സമ്മാനം പോലെ കിട്ടിയ ബന്ധം എന്നാണ് താരം കുറിച്ചിരിക്കുന്നത്.

എല്ലാവർക്കും നന്ദിയെന്നും ബാല കുറിച്ചു. ജീവിതത്തിൽ ട്രൂ ഫ്രണ്ട് എന്നത് കുറച്ചേ കിട്ടുകയുള്ളൂ, അങ്ങനത്തെ ഒരാളാണ് ഇതെന്നും ബാല. കേക്ക് മുറിക്കുന്ന വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് ഒരു ഷൂട്ടിംങ് കഴിഞ്ഞ് വരുന്ന വഴിയാണ്, സിനിമകളുമായി അവൻ തിരക്കാകുന്നതിൽ സന്തോഷമേ ഉള്ളൂവെന്നും ബാല കുറിച്ചു.

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button