GeneralLatest NewsNEWSTV Shows

റിയാലിറ്റി ഷോയില്‍ പങ്കുവച്ച വീഡിയോയിലൂടെ ഭാര്യയുടെ അവിഹിതം പുറത്തായി, കയ്യോടെ പൊക്കി ഭര്‍ത്താവ്

വീഡിയോയില്‍ മുഖം വ്യക്തമല്ലാത്ത ഒരാളെ യുവതി കെട്ടിപ്പിടിച്ച്‌ ഉമ്മ വെക്കുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നു

റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിനിടെ യുവതിയുടെ അവിഹിതം പുറത്തായി. ഭാര്യയുടെ അവിഹിതം കയ്യോടെ പിടികൂടി ഭര്‍ത്താവ്. ഇരുവരും പ്രണയ വിവാഹിതരായിരുന്നു. ഇവർ ഒരുമിച്ചു ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിനിടയിൽ യുവതിയുടെ അവിഹിതത്തിന്റെ വീഡിയോ പ്രദർശിപ്പിക്കുകയായിരുന്നു.

യുവതി തന്റെ വളര്‍ത്തു പട്ടിക്ക് സുഖമില്ലാതിരുന്നപ്പോള്‍ അതിനെ നോക്കാന്‍ പോയ ദിവസത്തെ വീഡിയോ പ്രദര്‍ശിപ്പിക്കാനായിരുന്നു റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍ നിര്‍ദേശിച്ചത്. ആ വീഡിയോ യുവതി തന്നെ ചിത്രീകരിച്ചതായിരുന്നു. അത് പ്രദര്‍ശിപ്പിക്കുന്നതിനിടയിലാണ് യുവതിയുടെ അവിഹിതം പുറത്തായത്.

read also: സംസ്ഥാനത്ത് അടച്ച്‌ പൂട്ടിയത് 637 തിയറ്ററുകള്‍, മലയാളത്തില്‍ ഉണ്ടാകുന്നത് തട്ടിക്കൂട്ട്‌ സിനിമകള്‍: ഫിയോക്‌

വീഡിയോയില്‍ മുഖം വ്യക്തമല്ലാത്ത ഒരാളെ യുവതി കെട്ടിപ്പിടിച്ച്‌ ഉമ്മ വെക്കുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നു. കണ്ടുകൊണ്ടിരുന്ന എല്ലാവരും ഞെട്ടി. ആരാണ് ആ യുവാവെന്ന്‌ ഭർത്താവ് ചോദിച്ചപ്പോൾ ആദ്യം അനിയനാണെന്നായിരുന്നു യുവതി പറഞ്ഞത്. ആരെങ്കിലും അനിയനെ ഇങ്ങനെ ഉമ്മ വെയ്ക്കുമെന്ന് തോന്നുന്നില്ല എന്നാണ് ആളുകള്‍ പ്രതികരിക്കുന്നത്. സ്നേഹം പ്രകടനം പോലെ തോന്നുന്നില്ല, ലൈംഗികമായാണ് തോന്നുന്നത് എന്നാണ് മറ്റൊരാള്‍ പറഞ്ഞത്.

ഇതോടെ ഭർത്താവ് സംഭവത്തില്‍ ഇടപെട്ടു. ഇത് സഹോദരൻ അല്ലെന്നും യുവതി പറ്റിക്കുകയാണെന്നും അവിടെയുള്ള എല്ലാവരും പറഞ്ഞു. തുടർന്ന് അവള്‍ സത്യം സമ്മതിച്ചു. അത് തന്റെ സഹോദരനല്ല എന്നാല്‍ താൻ ഭര്‍ത്താവിനെ പറ്റിക്കുകയായിരുന്നില്ലെന്നും യുവതി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button