CinemaLatest NewsMollywoodWOODs

മതം മാറിയത് മൂന്ന് പെൺകുട്ടികൾ; തിരുത്തുമായി ദ കേരള സ്റ്റോറിയുടെ അണിയറ പ്രവർത്തകർ

കേരള മുൻ മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കാനും നിർദേശം നൽകി

വിവാദങ്ങൾക്കിടെ ദ കേരള സ്റ്റോറി സിനിമക്ക് ചെറിയൊരു തിരുത്തുമായി അണിയറ പ്രവർത്തകർ രം​ഗത്തെത്തി. കേരള സ്റ്റോറിയുടെ യൂട്യൂബ് വിവരണത്തിലാണ് ചെറിയൊരു മാറ്റം വരുത്തിയത്.

32000 യുവതികൾ കേരളത്തിൽ നിന്ന് ഭീകരവാദ സംഘടനകളിലേക്ക് പോയെന്ന് സൂചന നൽകുന്ന വാചകം ചിത്രത്തിന്റെ ട്രെയിലറിൽ നിന്ന് അണിയറ പ്രവർത്തകർ ഒഴിവാക്കി.

ഇന്നലെയാണ് ചിത്രത്തിന് സെൻസർ ബോർഡ് അനുമതി നൽകിയത്. ചിത്രത്തിൽ 10 മാറ്റങ്ങൾ വരുത്തണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു.

കൂടാതെ ചിത്രത്തിൽ നിന്നും കേരള മുൻ മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കാനും നിർദേശം നൽകിയിരുന്നു. നിരവധി എതിർപ്പുകളാണ് ചിത്രം നേരിടുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button