GeneralLatest NewsMollywoodNEWSWOODs

ക്യാമറയ്ക്ക് മുന്നില്‍ അത്രയും പേരുടെ മുന്നില്‍ ചെയ്യേണ്ടതില്ല, അത്രയും ദാരിദ്ര്യം എനിക്കില്ല: സ്വാസിക

ഡേറ്റിംഗിന് പോവുന്നതും ഫിസിക്കല്‍ റിലേഷന്‍ഷിപ്പൊക്കെ സര്‍വ സാധാരണമാണ്

ചതുരത്തില്‍ ഇന്റിമേറ്റ് സീന്‍ ചെയ്തതിനെ തുടർന്ന് നിരവധി വിമർശനങ്ങളാണ് നടി സ്വാസികയ്ക്ക് നേരെ ഉയർന്നത്. ഇതിനു നടി നൽകിയ മറുപടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമയ്ക്ക് വന്ന കമന്റുകളെക്കുറിച്ച്‌ തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു സ്വാസിക.

read also: ‘കാരണം ആ സിനിമയുടെ സംവിധായകൻ അഞ്ചാറ് ദിവസം ആശുപത്രിയിലായെന്ന് കേട്ടു, എന്തൊരു മോശമാണത്’: ധ്യാൻ ശ്രീനിവാസൻ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ഇപ്പോള്‍ എല്ലാവരും ഓപ്പണാണ്.  അല്ലെങ്കില്‍ ബോയ്ഫ്രണ്ടുണ്ടെങ്കില്‍ ഡേറ്റിംഗിന് പോവുന്നതും ഫിസിക്കല്‍ റിലേഷന്‍ഷിപ്പൊക്കെ സര്‍വ സാധാരണമാണ്. എനിക്ക് അങ്ങനെയൊരു ഫീലിംഗ് ഉണ്ടെങ്കില്‍ ക്യാമറയ്ക്ക് മുന്നില്‍ അത്രയും പേരുടെ മുന്നില്‍ ചെയ്യേണ്ടതില്ല. അത്രയും ദാരിദ്ര്യം എനിക്കില്ല’.

‘എനിക്ക് റിലേഷന്‍ഷിപ്പുണ്ട്. ബോയ്ഫ്രണ്ടിന്റെ കൂടെ പോവാനും കറങ്ങാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഇത്രയും കഷ്ടപ്പെട്ട്, മേക്കപ്പിട്ട് ഡയലോഗ് പഠിച്ച്‌ ഇതൊക്കെ ചെയ്യേണ്ട കാര്യമില്ല. സ്ക്രിപ്റ്റ് ഡിമാന്റ് ചെയ്തത് കൊണ്ടാണ് അങ്ങനെയുള്ള സീനുകള്‍ വന്നത്,’ സ്വാസിക പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button