കൊച്ചി: പുതുമുഖങ്ങളായ ആദിത്യ സായ്, ആമിനാ നിജാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം മെയ് നാലിന് ഒറ്റപ്പാലത്ത് ആരംഭിക്കുന്നു. ഡോ. ജഗദ് ലാൽ ചന്ദ്രശേഖരനാണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഒറ്റപ്പാലം പികെദാസ് മെഡിക്കൽ കോളജിലെ ബയോ കെമിസ്ട്രി മേധാവി കൂടിയാണ് സംവിധായകനായ ഡോ. ജഗദ് ലാൽ ചന്ദ്രശേഖരൻ. സായ് സൂര്യ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. കണ്ടന്റ് ഫാക്ടറിസ്റ്റുഡിയോസാണ് ലൈൻ പ്രൊഡ്യൂസർ.
പുതുമുഖങ്ങളായ ഗൗതം ശശി, ശ്യാം ഭവി എന്നിവരും മുഖ്യമായ വേഷത്തിലുണ്ട്. നാലു മെഡിക്കൽ വിദ്യാർത്ഥികളുടെ ജീവിതത്തിൽ അപ്രതീഷിതമായുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പൂർണ്ണമായും ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിന്റെ അവതരണം.
കേരള സ്റ്റോറി സിനിമക്കായി കാത്തിരിക്കുന്നു, കേരളത്തെ മോശമായി കാണിച്ചിട്ടില്ല: നടി അദാ ശർമ്മ
ചിത്രത്തിൽ അലൻസിയർ, അതി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അപ്പനു ശേഷം അലൻസിയറിനു ലഭിക്കുന്ന ഏറ്റം മികച്ച കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേത്. ജാഫർ ഇടുക്കി, സുധി കോപ്പ, ശ്രീകാന്ത് മുരളി, അരുൺ, റിയാസ് (മറിമായം ഫെയിം), എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ഛായാഗ്രഹണം – ജോമോൻ തോമസ്, എഡിറ്റിംഗ് – സംജിത് മുഹമ്മദ്, കലാസംവിധാനം – മോഹൻദാസ്,
മേക്കപ്പ് – ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യും – ഡിസൈൻ – സരിതാ സുഗീത്,
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – മുഹമ്മദ് റിയാസ്, രാജീവ് രാജേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ – രാജൻ ഫിലിപ്പ്. ചിത്രത്തിന്റെ ചിത്രീകരണം വാഗമൺ, പൂയംകുട്ടി ഭാഗങ്ങളിലായി പൂർത്തിയാകും.
വാഴൂർ ജോസ്.
Post Your Comments