കൊച്ചി: മമ്മൂട്ടി നായകനായ ‘ഡബിൾസ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സോഹൻ സീനു ലാൽ സംവിധാനം ചെയ്യുന്ന ‘ഡാൻസ് പാർട്ടി’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മെയ് രണ്ട് ചൊവ്വാഴ്ച്ച കൊച്ചിയിലെ വടുതല സെൻ്റ് ആൻ്റണീസ് ചർച്ച് പാരിഷ് ഹാളിൽ വച്ച് ആരംഭിച്ചു.
ഫാദർ ജോസഫ് മറ്റത്തിൽ ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ആരംഭം കുറിച്ചത്. സീനുലാൽ, മെക്കാർട്ടിൻ, ലെന, പ്രയാഗ മാർട്ടിൻ, ശ്രീന്ദ, നിർമ്മാതാക്കളായ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ഈ ചടങ്ങ് പൂർത്തീകരിച്ചു.
മേയർ എം അനിൽകുമാർ സ്വിച്ചോൺ കർമ്മവും ബി ഉണ്ണികൃഷ്ണൻ ഫസ്റ്റ് ക്ലാപ്പും നൽകി.
യൂത്തിൻ്റെ വികാര വിചാരങ്ങൾക്കനുസൃതമായ ഒരു സിനിമയായിരിക്കുമിത്. കൊച്ചി നഗരാതിർത്തിയിൽ ഡാൻസും പാർട്ടിയുമൊക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ നടക്കുന്ന ഒരു സംഭവവും, അതിനെ തരണം ചെയ്യുവാനുള്ള ശ്രമങ്ങളുമാണ് ഈ ചിത്രത്തിലൂടെ രസകരവും ഒപ്പം ഏറെ ത്രില്ലിംഗോടെയും അവതരിപ്പിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ, ലെന, സാജു നവോദയ, നാരായണൻകുട്ടി, പുതുമുഖം ശ്രിന്ദ എന്നിവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. സംവിധായകൻ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിപാൽ ഈണം പകർന്നിരിക്കുന്നു.
ബിനു കുര്യൻ ഛായാഗ്രഹണവും വി സാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – സതീഷ് കൊല്ലം., മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യം – ഡിസൈൻ അരുൺ മനോഹർ, കോ-ഡയറക്ടർ – പ്രകാശ്, കെ മധു, പരസ്യകല – കൊളിൻസ് ലിയോഫിൽ,
പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ – ഷഫീഖ്, പ്രോജക്റ്റ് ഡിസൈനർ – മധു തമ്മനം, പ്രൊഡക്ഷൻ കൺട്രോളർ – സുനിൽ ജോസ്,
വാഴൂർ ജോസ്,
ഫോട്ടോ – നിദാദ്.
Post Your Comments