യുവതാരങ്ങൾക്കെതിരെയുള്ള വെളിപ്പെടുത്തലുകൾ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. ആരോപണങ്ങളും വിലക്കുകളുമെല്ലാം മലയാള സിനിമയിൽ നിറയുമ്പോൾ നടൻ ഷെയ്ൻ നിഗത്തിനെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത് പ്രശസ്ത നിർമ്മാതാവ് സജി നന്ത്യാട്ടാണ്.
വെയിൽ എന്ന സിനിമയുടെ ഷൂട്ടിംങ് സമയത്ത് ഞാനും ലിജിൻ ജോസും ഷെയ്നിനെ കാണാൻ ചെന്നിരുന്നു, ഷെയ്ൻ താമസിക്കുന്ന ഫ്ലാറ്റിലാണ് ചെന്നത്.
അവിടെ ചെന്നപ്പോൾ കഥയെല്ലാം എനിക്കറിയാമെന്ന് ഷെയ്ൻ പറഞ്ഞു. ഞാനും കോ പ്രൊഡ്യൂസർ സാന്ദ്രാ തോമസും കൂടിയാണ് കാണാൻ ചെന്നത്. അഡ്വാൻസ് തന്നേക്കെന്ന് ഷെയ്ൻ പറഞ്ഞു.
സാന്ദ്രയോട് ചോദിച്ചപ്പോൾ 10 ലക്ഷം കൊടുക്കാൻ പറഞ്ഞു. ചെക്ക് കൊടുത്തപ്പോൾ ഷെയ്നോട് ഒഫീഷ്യൽ പേര് എന്താണെന്ന് ചോദിച്ചു. അത് താനെഴുതി കൊള്ളാമെന്ന് ഷെയ്ൻ പറഞ്ഞു. കുറച്ച് നാൾ കഴിഞ്ഞ് വെയിൽ സിനിമാ വിവാദം കത്തി നിൽക്കുമ്പോൾ ഷെയ്നിന്റെ അമ്മ പറയുകയാണ് സജി നന്ത്യാട്ട് വണ്ടി ചെക്ക് തന്ന് പറ്റിച്ചെന്ന്.
എനിക്കത് വലിയ ആഘാതമായി പോയി. ഞാനിതുവരെ അത്തരം കള്ളത്തരങ്ങളൊന്നും ചെയ്യാത്ത ആളാണ്. പിറ്റേന്ന് തന്നെ ഇതിന്റെ സത്യാവസ്ഥ അറിയാൻ നേരിട്ട് യൂണിയൻ ബാങ്കിൽ പോയി ചോദിച്ചു, അപ്പോഴാണ് അറിയുന്നത് ഷെയ്നിനു കൊടുത്ത ചെക്കിൽ സ്കെച്ച് പെൻ കൊണ്ട് അവർ പേരെഴുതി വച്ചിരുന്നതിനാലാണ് മാറാൻ സാധിക്കാതിരുന്നതെന്ന്. പുള്ളിയും അമ്മയും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് വൻ നാണക്കേടാണ് എനിക്ക് തന്നതെന്നും സജി നന്ത്യാട്ട്.
Post Your Comments