CinemaLatest NewsMollywoodWOODs

ഇസ്ലാമിക സഹോദരങ്ങളെ പറ്റിച്ചു മതിയായില്ലേ മാർക്സിസ്റ്റുകാരാ? കേരള സ്റ്റോറി വിവാദത്തിൽ പ്രതികരിച്ച് സംവിധായകൻ: കുറിപ്പ്

നല്ലവരായ ഹിന്ദു - മുസ്ലീം-ക്രിസ്ത്യൻ സഹോദരങ്ങളേയും ജീവിക്കാനനുവദിക്കൂ

ദ കേരള സ്റ്റോറി ചിത്രം വിവാദങ്ങളിലൂടെ കടന്ന് പോകുമ്പോൾ പ്രതികരിച്ച് എഴുത്തുകാരനും സംവിധായകുമായ ജോൺ ഡിറ്റോ പങ്കുവച്ച കുറിപ്പ് വായിക്കാം. മതമൈത്രിയല്ലേ വേണ്ടത് ? പിന്നെ ഇസ്ലാമതസ്ഥർ ഉൾപ്പെട്ട പ്രേമവിവാഹമെല്ലാം വിവാഹ – തീവ്രവാദമാണെന്ന വാദം എനിക്കില്ല. ഇസ്ലാമിക സഹോദരങ്ങളെ പറ്റിച്ചു മതിയായില്ലേ മാർക്സിസ്റ്റുകാരാ എന്നും സംവിധായകൻ ചോദിക്കുന്നുണ്ട്.

കുറിപ്പ് വായിക്കാം

വിവാഹ – തീവ്രവാദം കേരളത്തിലുണ്ട് എന്നതിനടിസ്ഥാനമാക്കി കേരളാ സ്റ്റോറി എന്ന സിനിമയെത്തുമ്പോൾ എതിർപ്പുകളായി മാർക്സിസ്‌റ്റ്‌ – കോൺഗ്രസ് കൂട്ടായ്മ രംഗത്തെത്തുകയാണ്.

സിനിമ നിരോധിക്കണമെന്ന് വാശിപിടിക്കുന്നത് എന്തു തരം ആവിഷ്ക്കാരസ്വാതന്ത്ര്യ പ്രഖ്യാപനമാണ്? സിനിമയിറങ്ങട്ടെ. കാശ്മീർ ഫയൽസ് പോലെ മികച്ചതെങ്കിൽ, സത്യത്തിന്റെ സൗന്ദര്യമുണ്ടെങ്കിൽ സ്വീകരിക്കാം. നുണയെങ്കിൽ തള്ളിക്കളയാം.

ഒരു കാര്യമുറപ്പാണ് ഹിന്ദു-മുസ്ലീം കലാപം രാഷ്ട്രീയ മേഖലയും കടന്ന് ദൃശ്യകലാരംഗത്തെയും ആയുധമായെടുക്കുന്നു എന്നത് ആശാവഹമല്ല. മതേതരത്തം ആഗ്രഹിക്കുന്നവർക്ക് വേദനയുളവാക്കുന്നതാണ് ഈ വിവാദങ്ങൾ. ഹിന്ദുക്കളുടെ പക്ഷത്ത് ക്രിസ്ത്യാനികളും മുസ്ലീങ്ങളുടെ പക്ഷത്ത് മാർക്സിസ്റ്റുകളും ചില കോൺഗ്രസ്സു കാരും നിന്ന് യുദ്ധം കൊഴുപ്പിക്കുകയാണ്. KCBC യും തുള്ളിച്ചാടുന്നുണ്ട്.

മതമൈത്രിയല്ലേ വേണ്ടത്? പിന്നെ ഇസ്ലാമതസ്ഥർ ഉൾപ്പെട്ട പ്രേമവിവാഹമെല്ലാം വിവാഹ – തീവ്രവാദമാണെന്ന വാദം എനിക്കില്ല. ഇസ്ലാമിക സഹോദരങ്ങളെ പറ്റിച്ചു മതിയായില്ലേ മാർക്സിസ്റ്റുകാരാ?

മതേതരത്വവും മതമൈത്രിയും ആഗ്രഹിക്കുന്ന ഈ പാവത്തിനെയും നല്ലവരായ ഹിന്ദു – മുസ്ലീം-ക്രിസ്ത്യൻ സഹോദരങ്ങളേയും ജീവിക്കാനനുവദിക്കൂ.

shortlink

Related Articles

Post Your Comments


Back to top button