CinemaLatest NewsMollywoodWOODs

വിൽക്കണം എന്ന ലക്ഷ്യത്തോടെ സിനിമയെടുത്താൽ അത് സിനിമയല്ല: രാജീവ് രവി

കഥയുടെ വികാരത്തെ പ്രേക്ഷകരിൽ എത്തിക്കുകയാണ് ലക്ഷ്യം

കുറേനാളത്തെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് രാജീവ് രവി – നിവിൻ പോളി ചിത്രം തുറമുഖം പ്രദർശനത്തിനെത്തിയത്.

നിവിൻ പോളി, അർജുൻ അശോകൻ, പൂർണ്ണിമ, ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ എന്നിങ്ങനെ വൻ താര നിരയാണ് ചിത്രത്തിലുള്ളത്.

സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമക്ക് ലഭിച്ചത്. പാൻ ഇന്ത്യൻ ചിത്രങ്ങൾ നിരന്തരം പ്രഖ്യാപിക്കപ്പെടുമ്പോൾ മലയാള സിനിമയും പിന്നാലെ പോകണമോ എന്ന് രാജീവ് രവിയോട് ചോദിച്ചപ്പോൾ താനതിലൊന്നും വിശ്വസിക്കുന്ന ആളല്ല എന്നാണ് രാജീവ് രവി മറുപടി പറഞ്ഞത്.

സിനിമയൊരുക്കാൻ ആ​ഗ്രഹിക്കുന്നവർ ആ കഥ നന്നായി യോജിക്കുന്ന ഭാഷയിൽ പറയണം, കഥയുടെ വികാരത്തെ പ്രേക്ഷകരിൽ എത്തിക്കുകയാണ് ലക്ഷ്യം.

ഒരിക്കലും സിനിമ വിൽക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുത്, അങ്ങനെ ചെയ്താൽ അത് വിളവെടുത്തവ ആലുവയിലോ, എറണാകുളത്തോ വിൽക്കുന്നത് പോലാകുമെന്നും രാജീവ് രവി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button