GeneralLatest NewsMollywoodNEWSWOODs

കാശ്മീർ ഫയൽസ്, മാളികപ്പുറത്തിനു ശേഷം കേരള സ്റ്റോറിയായി എത്തിയത് നിഷ്കളങ്ക സിനിമ പരിപാടിയല്ല: വിമർശനവുമായി അരുൺ

അതുകൊണ്ടാണവർ 32000ത്തിൽ നിന്ന് രണ്ടു നാൾ കൊണ്ട് മൂന്നിലേക്ക് എത്തിയത്‌.

വിനോദമൂല്യമുള്ള സിനിമയായി വിപണിയിലേക്ക് വർഗ്ഗീയാശയങ്ങളെ ഇറക്കി വിടുക എന്ന ഫാസിസ്റ്റ് രീതിയാണ് കേരള സ്റ്റോറിയ്ക്ക് പിന്നിലെന്ന് അധ്യാപകനും മാധ്യമ പ്രവർത്തകനുമായ അരുൺകുമാർ. കാശ്മീർ ഫയൽസ്, മാളികപ്പുറത്തിനു ശേഷം, കേരള സ്റ്റോറിയായി എത്തിയത് നിഷ്കളങ്ക സിനിമ പരിപാടിയല്ല. രണ്ടു സീരിയലുകൊണ്ട് രാഷ്ട്രീയക കർസേവ നടത്തി സീറ്റുകൂട്ടിയ ചരിത്രമുണ്ടെന്നും അരുൺ കുമാർ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു

read also: ‘എന്റെ അടുത്ത സിനിമയിൽ ആദ്യം പരിഗണിക്കുക ഷൈൻ ടോം ചാക്കോയെ’: വ്യക്തമാക്കി ബി ഉണ്ണികൃഷ്ണൻ

കുറിപ്പ് പൂർണ്ണ രൂപം

വിനോദമൂല്യമുള്ള സിനിമയായി വിപണിയിലേക്ക് വർഗ്ഗീയാശയങ്ങളെ ഇറക്കി വിടുക എന്ന ഫാസിസ്റ്റ് രീതി ഗീബൽസ് പ്രയോഗിച്ചിട്ടുണ്ട്. സ്വന്തമായി റേഡിയോ കൊടുത്തത് ഹിറ്റ്ലറുടെ പ്രസംഗം മാത്രം കേൾപ്പിക്കാനായിരുന്നില്ല. ഒരു ജനതയുടെ ബോധ്യങ്ങളെ വിനോദവിനിമയത്തിലൂടെ ഉലച്ചു കൊണ്ട് പുതിയ ആശയങ്ങളെ പ്രതിഷ്ഠിക്കുന്ന രീതി.
കാശ്മീർ ഫയൽസ്, മാളികപ്പുറത്തിനു ശേഷം, കേരള സ്റ്റോറിയായി എത്തിയത് നിഷ്കളങ്ക സിനിമ പരിപാടിയല്ല. രണ്ടു സീരിയലുകൊണ്ട് രാഷ്ട്രീയക കർസേവ നടത്തി സീറ്റുകൂട്ടിയ ചരിത്രമുണ്ട്.

പ്രതീക്ഷ നൽകുന്നത്, എല്ലാ പ്രചരണ തന്ത്രങ്ങളുടെയും വിഷം തീണ്ടലിനുള്ള ആൻറി വെനമുള്ള ശക്തമായ ഒരു രാഷ്ട്രീയ സമൂഹം കേരളത്തിൻ്റെ സൈബർ ഇടങ്ങളിൽ ശക്തമാണ് എന്നതാണ്.അതുകൊണ്ടാണവർ 32000ത്തിൽ നിന്ന് രണ്ടു നാൾ കൊണ്ട് മൂന്നിലേക്ക് എത്തിയത്‌. ദിസ് ഈസ് ദി കേരള റിയൽ സ്റ്റോറി!

shortlink

Related Articles

Post Your Comments


Back to top button