സൂപ്പർ സ്റ്റാർ മമ്മൂട്ടിയും അഖിൽ അക്കിനേനിയും ഒന്നിച്ചെത്തിയ ഏജന്റ് എന്ന ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി നിർമ്മാതാവ്. വമ്പൻ മുടക്കുമുതലിലെത്തിയ ചിത്രം പരാജയമായി മാറുന്ന കാഴ്ച്ചയാണ് കാണുന്നത്.
ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ അനിൽ സുൻകരയാണ് ഇപ്പോൾ വൻ വിമർശനവുമായി രംഗത്തെത്തിയത്. ഇത്തരമൊരു തെറ്റ് തങ്ങളുടേതാണ്, ശക്തമായ തിരക്കഥ കയ്യിലില്ലാതെ ചിത്രമെടുത്തത് തങ്ങളുടെ തെറ്റുതന്നെയാണെന്നും നിർമ്മാതാവ് പറയുന്നു. സൂപ്പർ താരമായ മമ്മൂട്ടിയും അഖിലും നല്ല പ്രകടനം കാഴ്ച്ചവച്ചുവെന്നും അനിൽ.
ഈ സിനിമയിൽ നിന്ന് പഠിച്ച പ്രതിസന്ധികളും, തെറ്റുകളും ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന് അനിൽ സുൻകര പറഞ്ഞു. ഏജന്റ് പോലൊരു ചിത്രം ഒരു വലിയ ദൗത്യമാണെന്ന് ഞങ്ങൾക്കറിയാമായിരുന്നെങ്കിലും വിജയിക്കാമെന്ന് കരുതിയാണ് തുടങ്ങിയതെന്നും നല്ലൊരു തിരക്കഥ പോലും കയ്യിലില്ലാതിരുന്നത് വലിയൊരു തിരിച്ചടി നൽകിയെന്നും സുൻകര പറയുന്നു.
കൊവിഡ് ഉൾപ്പെടെയുള്ള എണ്ണമറ്റ പ്രശ്നങ്ങളും പ്രോജക്റ്റ് ആരംഭിച്ചു കഴിഞ്ഞപ്പോൾ സംഭവിച്ചുവെന്നും അനിൽ പറഞ്ഞു. ഞങ്ങളിൽ വിശ്വാസമർപ്പിച്ച എല്ലാവരോടും ആത്മാർത്ഥമായി ക്ഷമാപണം നടത്തുന്നു, ഞങ്ങളുടെ ഭാവി പ്രോജക്ടുകളിൽ ഇത്തരം പിഴവുകൾ വരാതെ നോക്കുമെന്നും നിർമ്മാതാവ് വ്യക്തമാക്കി.
Post Your Comments