CinemaLatest NewsMollywoodWOODs

ഷൈൻ ടോം ചാക്കോ പറഞ്ഞ കാര്യങ്ങൾ മാനസികമായി വിഷമിപ്പിച്ചു: നടി സംയുക്ത

മറ്റുള്ളവർ ആ പേര് ചേർത്ത് വിളിക്കുമ്പോൾ അരോചകമായി തോന്നി

നടൻ ടോം ഷൈൻ ചാക്കോ പറഞ്ഞ കാര്യങ്ങൾ വിഷമിപ്പിച്ചുവെന്ന് നടി സംയുക്ത. വളരെയധികം പുരോ​ഗമനപരമായ എന്റെ തീരുമാനമായിരുന്നു ജാതിവാൽ വേണ്ട എന്നുള്ളത്. അതിനെക്കുറിച്ച് ടോം ഷൈൻ ചാക്കോ അത്തരത്തിൽ സംസാരിച്ചത് മോശമായി പോയെന്നും സംയുക്ത പറഞ്ഞു.

വിരൂപാക്ഷ എന്ന തന്റെ പുത്തൻ തെലുങ്ക് ചിത്രത്തിന്റെ പ്രമോഷനുമായി കൊച്ചിയിൽ എത്തിയതായിരുന്നു സംയുക്ത. ജാതിവാൽ വേണ്ടെന്ന് വച്ചത് ഏറ്റവും വലിയ പുരോ​ഗമനപരമായ എന്റെ തീരുമാനമായിരുന്നു, മറ്റുള്ളവർ ആ പേര് ചേർത്ത് വിളിക്കുമ്പോൾ അരോചകമായി തോന്നിയിരുന്നെന്നും നടി പറഞ്ഞു.

എന്നോട് പലരും ചോദിച്ചിട്ടുണ്ട്, എന്തുകൊണ്ട് അത്തരത്തിലൊരു തീരുമാനം സംയുക്ത എടുത്തു എന്ന്, എന്നാൽ കേരളം ഇന്ന് ഒരുപാട് മുന്നേറിയെന്നും പുരോ​ഗമനപരമായി ചിന്തിക്കുന്ന ഇടമായ കേരളത്തിൽ ഇത്തരം സംഭവങ്ങൾ ഒരുപാട് സംഭവിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.

അതിനെക്കുറിച്ച് ഞാൻ എടുത്ത തീരുമാനവുമായി കൂട്ടിച്ചേർത്ത് ടോം ഷൈൻ സംസാരിച്ചത് വിഷമമുണ്ടാക്കി എന്നും താരം പറഞ്ഞു. മേനോൻ ആയാലും നായരായാലും, ക്രിസ്ത്യാനി ആയാലും ആരായാലും ചെയ്ത ജോലി പൂർത്തിയാക്കണമെന്നാണ് ടോം ഷൈൻ ചാക്കോ പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button