
ജീവിതത്തിൽ ഒരിക്കലും മറക്കാത്ത അനുഭവങ്ങൾ പങ്കുവച്ച് നടി വിൻസി അലോഷ്യസ്. കോളേജിൽ പഠിക്കുന്ന സമയത്തെ തന്റെ അനുഭവമാണ് താരം പങ്കുവച്ചത്.
അന്ന് തനിക്കൊരു പ്രണയം ഉണ്ടായിരുന്നുവെന്നും അത് വേണ്ടെന്ന് വക്കേണ്ടി വന്നുവെന്നും നടി പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാൽ വേർപിരിയുക ആയിരുന്നു. എന്നാൽ അങ്ങനെ ആയിരുന്നിട്ട് കൂടി ഒറ്റപ്പെടുത്തലുകളും തേപ്പുകാരി എന്ന വിളിയും ഒരുപാട് കേൾക്കേണ്ടി വന്നുവെന്നും നടി പറഞ്ഞു.
എന്തുകൊണ്ട് തേപ്പുകാരി എന്ന് എല്ലാവരും വിളിച്ചുവെന്ന് ഇന്നും മനസ്സിലാകുന്നില്ല. രണ്ടുപേർ പരസ്പര ധാരണയിൽ വേർപിരിഞ്ഞതാണ്. ആരെയെങ്കിലും ഒക്കെ ഡിപ്പൻഡ് ചെയ്യുന്ന ശീലം തനിക്ക് പണ്ട് മുതലേ ഉണ്ടെന്നും നടി പറഞ്ഞു.
അന്ന് കേളേജ് സമയത്തും ആരെങ്കിലും ഡിപ്പൻഡ് ചെയ്യാൻ തനിക്ക് വേണ്ടിയിരുന്നു. ഇപ്പോഴും അങ്ങനെതന്നെയാണെന്നും നടി തുറന്ന് പറയുന്നു. മകൾക്ക് വേണ്ടി എറണാകുളത്ത് വന്നു ഫ്ലാറ്റ് എടുത്ത് നിൽക്കാനൊന്നും സാധാരണക്കാരായ വീട്ടുകാർക്ക് കഴിയാത്തതിനാൽ ഒറ്റക്കാണ് എല്ലാം തരണം ചെയ്തതെന്നും താരം വ്യക്തമാക്കി.
അന്ന് പിന്നോട്ട് പോയിരുന്നെങ്കിൽ പഠിപ്പ് മുടക്കി വിവാഹ ജീവിതത്തിലേക്ക് കടക്കേണ്ടി വന്നേനെയെന്നും താരം പറയുന്നു. അന്ന് എല്ലാ പ്രതിസന്ധികളെയും ഒറ്റക്ക് നേരിട്ടതിനാൽ ഇന്ന് അത് കൂടുതൽ കരുത്ത് തരുന്നുണ്ടെന്നും വിൻസി പറയുന്നു.
Post Your Comments