സിനിമാ ലോകത്തായാലും സ്ത്രീകൾക്ക് ഒരുപാട് പ്രാരാബ്ധങ്ങൾ കഴിഞ്ഞുവേണം അഭിനയിക്കാനെത്താനെന്ന് തുറന്ന് പറയുകയാണ് മുതിർന്ന നടി ഷീല.
കരിയറിന് മാത്രം പ്രാധാന്യം നൽകിയാൽ പോര, മറിച്ച് വിവാഹവും പ്രസവവുമെല്ലാം സ്ത്രീകളുടെ ജീവിതത്തിൽ നടക്കേണ്ടുന്ന കാര്യങ്ങളാണെന്നും നടി ഓർമ്മപ്പെടുത്തി.
കരിയറിനപ്പുറം സ്ത്രീകൾ കുടുംബ ജീവിതത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും ഷീല പറഞ്ഞു. പ്രശസ്ത താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും സിനിമയിൽ വന്നിട്ട് ഒരുപാട് വർഷങ്ങളായി എന്നാൽ, അതിന് ശേഷം സിനിമയിലേക്ക് കടന്നുവന്ന സ്ത്രീകളടക്കം പലരും ബ്രേക്ക് എടുത്ത് പോയി.
കാരണം ഫിസിക്കലായി ആണുങ്ങളും പെണ്ണുങ്ങളും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്, പെണ്ണായാൽ വിവാഹം കഴിക്കണം, പ്രസവിക്കണം, അല്ലെങ്കിൽ പ്രശ്നങ്ങളുണ്ടാകുമെന്നും നടി വ്യക്തമാക്കി.
കുഞ്ഞിന് പാല് കൊടുക്കണം, കരയുമ്പോൾ ചെല്ലണം, ആണുങ്ങൾക്ക് അതിന്റെ ആവശ്യം ഇല്ലെന്നും താരം പറഞ്ഞു. പെണ്ണുങ്ങളെ അപേക്ഷിച്ച് ആണുങ്ങൾക്ക് അത്ര കഷ്ട്ടപ്പാടില്ല, അതിനാലാണ് വർഷങ്ങൾ സമയമെടുത്ത് കരിയറുണ്ടാക്കാൻ അവർക്ക് സമയം കിട്ടുന്നതെന്ന് നടി ഷീല.
Post Your Comments