എ ആർ റഹ്മാൻ അവതരിപ്പിച്ച പൂനെയിലെ സംഗീത നിശ പോലീസ് നിർത്തിവപ്പിച്ചു. സംഗംവാടിയിലെ രാജാ ബഹദൂർ മില്ലന് സമീപ പ്രദേശത്തായാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.
പത്തുമണിവരെയാണ് സമയം അനുവദിച്ചിരുന്നത്. എന്നാൽ പത്ത് മണി കഴിഞ്ഞും സംഗീത പരിപാടി നിർത്താതെ വന്നതോടെയാണ് പോലീസ് ഇടപെട്ടത്.
തന്റെ എല്ലാക്കാലത്തെയും ഹിറ്റ് പാട്ടുകളിൽ ഒന്നായ ഛയ്യ ഛയ്യ ഛയ്യാ ഛയ്യാ എന്ന ഗാനം ആലപിച്ചുകൊണ്ടിരിക്കേയാണ് പോലീസ് വേദിയിലേക്ക് കടന്നു ചെന്ന് പരിപാടി നിർത്താൻ ആവശ്യപ്പെട്ടത്.
അടുത്തിടെ വേദിയിലേക്ക് കടന്നുവന്ന ഭാര്യയോട് ഹിന്ദിയിൽ സംസാരിക്കരുത് തമിഴിൽ സംസാരിക്കൂ എന്ന് പറഞ്ഞതും തനിക്ക് തമിഴ് അറിയില്ല എന്ന് ഭാര്യ പറഞ്ഞതുമെല്ലാം വിവാദമായി മാറിയിരുന്നു.
ഹിന്ദിയിൽ നിന്ന് പണം സമ്പാദിച്ച്, പ്രശസ്തി നേടിയ റഹ്മാൻ അത്തരത്തിൽ സംസാരിച്ചത് മോശമായി പോയെന്നാണ് സോഷ്യൽ മീഡിയയിൽ ആൾക്കാർ പ്രതികരിച്ചത്.
Post Your Comments