ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ അടുത്തിടെ താൻ ‘പ്രണയത്തിൽ നിർഭാഗ്യവാനാണെന്ന്’ സമ്മതിച്ചിരുന്നു, ഒരുപക്ഷേ സ്വന്തം തെറ്റുകൾ കൊണ്ടായിരിക്കാമെങ്കിൽ പോലും നിർഭാഗ്യകരമായിരുന്നു പ്രണയങ്ങൾ എല്ലാം എന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു സൽമാൻ ഖാൻ.
ജീവചരിത്രം എഴുതുമെങ്കിൽ നിങ്ങളുടെ പ്രണയങ്ങൾ വെളിപ്പെടുത്തുമോ എന്ന ചോദ്യത്തിന് എന്റെ പ്രണയകഥകൾ എന്നോടൊപ്പം ശവക്കുഴിയിലേക്ക് പോകും, വിവാഹം ആരെങ്കിലും വരുമ്പോൾ അത് നടക്കുമെന്നും തുറന്ന് പറഞ്ഞു. വെറും 57 വയസ് മാത്രമാണ് തന്റെ പ്രായം വിവാഹത്തിന് ഇനിയും സമയമുണ്ടെന്നും വ്യക്തമാക്കി.
ജീവിതത്തിൽ ഒരുപാട് പ്രണയങ്ങൾ കൈവന്ന താരമാണ് സൽമാൻ ഖാൻ. എല്ലാക്കാലത്തും താരത്തിന്റെ പ്രണയങ്ങൾ വിവാദങ്ങൾ നിറഞ്ഞതായിരുന്നു.
വിവാഹത്തിന് രണ്ട് വ്യക്തികൾ വേണം, നല്ലൊരാൾ വന്നാൽ വിവാഹവും നടക്കുമെന്ന് താരം പറഞ്ഞു. ആരെങ്കിലും ഒരാൾ യെസ് പറഞ്ഞാൽ മറ്റെയാൾ നോ പറയും, ചിലപ്പോൾ രണ്ട് പേരും ന പറഞ്ഞ അവസരവും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.
രണ്ടുപേരും ഒരുപോലെ യെസ് പറയുന്ന നാളും ഒരിക്കൽ വരുമെന്ന് സൽമാൻ പറയുന്നു. കിസി കാ ഭായ് കിസി കാ ജാൻ ആണ് സൽമാൻ ഖാന്റെ പുതിയ ചിത്രം. സൂപ്പർ താരം പൂജ ഹെഗ്ഡേയാണ് ചിത്രത്തിൽ നായികയായെത്തിയത്.
Post Your Comments