തെലുങ്കിൽ വീണ്ടും പ്രേക്ഷക പ്രശംസ നേടി മെഗാ സ്റ്റാർ മമ്മൂട്ടി: മേജർ മഹാദേവനെ ഏറ്റെടുത്ത് പാൻ ഇന്ത്യൻ സിനിമാ പ്രേക്ഷകർ

കൊച്ചി: ഒരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിച്ച ചിത്രമായിരുന്നു ‘ഏജന്റ്’. ചിത്രത്തിലെ മുഴുനീള കഥാപാത്രവും ചിത്രത്തിന്റെ നട്ടെല്ലും, മെഗാ സ്റ്റാർ മമ്മൂട്ടി അവതരിപ്പിച്ച മേജർ മഹാദേവ് എന്ന റോ ചീഫ് ഓഫീസിറിന്റെതായിരുന്നു. സിനിമ കണ്ട പ്രേക്ഷകർ ഭാഷാ വ്യത്യാസമില്ലാതെ അഭിനന്ദിക്കുന്നത് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെയാണ്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് തിയേറ്ററിൽ നിന്ന് ലഭിക്കുന്നത്.

ഏജന്റിൽ ഡെവിൾ എന്ന മേജർ മഹാദേവിനെ മമ്മൂട്ടി അവതരിപ്പിച്ചപ്പോൾ നാഗാർജുന – അമല ദമ്പതികളുടെ മകൻ അഖിൽ അക്കിനേനി, ഡിനോ മോറിയ, സാക്ഷി വൈദ്യ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മമ്മൂട്ടി തന്നെയാണ് ചിത്രം തെലുങ്കിൽ പൂർണ്ണമായും ഡബ്ബ് ചെയ്തത്.

‘മുറിക്കാന്‍ എനിക്കൊരു വാലില്ല എന്നതാണ് സത്യം’: ജാതിവാൽ വിവാദത്തിൽ പ്രതികരിച്ച് നവ്യ നായർ

സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. അഖില്‍, ആഷിക് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാർ. ഹിപ്‌ഹോപ് തമിഴന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് റസൂല്‍ എല്ലൂരണ് ആണ്. എഡിറ്റര്‍ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ നവീന്‍ നൂലിയാണ്. അവിനാഷ് കൊല്ലയാണ് കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. പിആര്‍ഓ: പ്രതീഷ് ശേഖര്‍.

Share
Leave a Comment