ഒമര്‍ ലുലു എന്നെ തിരിഞ്ഞ് നോക്കിയില്ല: മനീഷ

അതൊരു വലിയ ക്വാളിറ്റിയാണ്.

ബിഗ് ബോസിൽ നിന്നും പുറത്തായിരിക്കുകയാണ് നടി മനീഷ. ബിഗ് ബോസിലേക്ക് പോവുന്നതിന് മുമ്പ് മനീഷ ഒമര്‍ ലുലുവിനെക്കുറിച്ച്‌ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. മൈല്‍സ്റ്റോണ്‍ മേക്കര്‍സുമായുള്ള അഭിമുഖത്തില്‍ താരം പങ്കുവച്ചതിങ്ങനെ,

‘ഒമര്‍ ലുലുവിനെ ഇഷ്ടം പോലെ വിളിച്ചിട്ടുണ്ട്. അവസരത്തിന് വേണ്ടി. പക്ഷെ ഒമര്‍ ലുലു എന്നെ തിരിഞ്ഞ് നോക്കിയില്ല. ഒമര്‍ ലുലുവിനെക്കുറിച്ച്‌ അഭിപ്രായം പറയാന്‍ ഞാനാരുമല്ല. എന്നാല്‍ എനിക്ക് വലിയ അഭിപ്രായവുമില്ല. നേരിട്ട് കണ്ടിട്ടും സംസാരിച്ചിട്ടുമുണ്ട്. അതുംകൂടെ എനിക്ക് പറയാനുണ്ട്. നമ്മള്‍ കരിയരിലും ജീവിതത്തിലും എത്ര ഉന്നതിയിലെത്തിയാലും ഭൂമി തൊട്ട് ജീവിക്കണം.

READ ALSO: സതീഷ് നായകനായ ‘വിത്തൈക്കാരൻ’ എത്തുന്നു: പുതിയ വീഡിയോ പുറത്തുവിട്ട് ലോകേഷ് കനകരാജ്

അതൊരു വലിയ ക്വാളിറ്റിയാണ്. ചില മനുഷ്യന്‍മാര്‍ നോക്കുന്നത് കണ്ടാല്‍ നമുക്ക് തോന്നും എന്ത് മനുഷ്യന്‍മാരാണ് ഇവരെന്ന്. ഓരോ മനുഷ്യനും ഈ ഭൂമിയില്‍ ജനിക്കുന്നത് ദൈവത്തിന്റെ അംശം ഉള്‍ക്കൊണ്ടാണ്. ഓരോരുത്തര്‍ക്കും ഭൂമിയില്‍ വാല്യു ഉണ്ട്. നമ്മളെന്തിനാണ് അവരെ പുച്ഛിക്കുന്നത്. നമ്മളെന്തിനാണ് അഹങ്കാരം കാണിക്കുന്നത്. ഒമര്‍ ലുലു പുച്ഛിച്ചു എന്നല്ല ഞാന്‍ പറയുന്നത്, പൊതുവെയുള്ള കാര്യമാണ്. പക്ഷെ ഒമര്‍ ലുലുവും എന്നെ മെെന്‍ഡൊന്നും ചെയ്തില്ല’.

Share
Leave a Comment