മലയാള സിനിമയിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് വ്യക്തമാക്കി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. വരേണ്യവാദപരമായ സെലക്ടീവ് ഫെമിനിസമല്ല ഫെഫ്ക നടത്തുന്നതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഇനി വരുന്ന മെയ്ദിനത്തിന് മുൻപ് സ്ത്രീകൾ മാത്രം കൈകാര്യം ചെയ്യുന്ന വാഹനങ്ങളുണ്ടാകും, ഔട്ട്ഡോർ യൂണിറ്റുകളുണ്ടാകും, സമസ്ത മേഖലയിലും സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും ബി ഉണ്ണികൃഷ്ണൻ പറയുന്നു.
ഫെഫ്ക വനിതകൾക്ക് മാത്രമായി മെമ്പർഷിപ്പുകൾ നൽകുമെന്നും ക്യാംപെയ്നുകൾ നടത്തി പരിശീലനം നടത്തി അവർക്ക് പരിചിതമല്ലാത്ത തൊഴിൽ മേഖല തുറന്നിടുമെന്നും പറഞ്ഞു. കൂടാതെ എസിയിൽ ഇരുന്ന് വരേണ്യവാദം പറച്ചിലല്ല, ഫെഫ്കയുടെ സ്ത്രീ നിലപാടെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
Post Your Comments