CinemaLatest NewsTollywoodWOODs

സിന്ധുനദീതട സംസ്കാരം സിനിമയാക്കണമെന്നായിരുന്നു ആ​ഗ്രഹം; പാകിസ്താനിൽ അനുമതി കിട്ടിയില്ല: രാജമൗലി

മ​ഗധീര എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ആശയം കൈവന്നത്

തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള ആനന്ദ് മഹീന്ദ്രയുടെ ചോദ്യത്തിന് പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലി നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

പാക്കിസ്താൻ സന്ദർശനത്തിനിടെ തനിക്കുണ്ടായ ഒരു അനുഭവമാണ് താരം പങ്കുവച്ചത്. സിന്ധു നദീതട നാഗരികതയും, പുരാതന നഗരങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു ചലച്ചിത്രം ചെയ്തുകൂടേയെന്ന് തെലുങ്ക് സംവിധായകൻ രാജമൗലിയോട് ആനന്ദ് മഹീന്ദ്ര ചോദിച്ചു.

ഇതിന് മറുപടി ആയാണ് രാജമൗലി തനിക്ക് പാക്കിസ്ഥാനിൽ പോയപ്പോൾ അനുമതി കിട്ടിയില്ലെന്ന് വ്യക്തമാക്കി രം​ഗത്തെത്തിയത്. തന്റെ മ​ഗധീര എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് തനിക്ക് ഈ ആശയം ഉണ്ടായതെന്ന് രാജമൗലി പറഞ്ഞു.

മോഹൻജൊദാരോ, ഹാരപ്പ എന്നീ സംസ്കാരങ്ങളെ സംവിധായകന്റെ ശ്രദ്ധയിൽ പെടുത്തുകയാണ് ആനന്ദ് മഹീന്ദ്ര ചെയ്തത്. ധോലാവീര എന്ന സ്ഥലത്ത് മ​ഗധീര ചിത്രീകരിക്കുമ്പോൾ പുരാതനമായ ഒരു വൃക്ഷം കണ്ടു, ഫോസിൽ രൂപത്തിലേക്ക് മാറിയ ഒന്നായിരുന്നു അത്, ആ മരം ഉൾപ്പെടുത്തി ഒരു സിനിമ ചെയ്യണമെന്ന് ആ​ഗ്രഹം തോന്നിയതായും രാജമൗലി പറഞ്ഞു.

സിന്ധു നദീതട സംസ്കാരത്തിന്റെ ഉയർച്ചയും പതനവും വ്യക്തമാക്കുന്ന ഒരു ചിത്രമാണ് ആ മരം വച്ച് ഷൂട്ടി ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഈ സംഭവം നടന്ന് കുറെ വർഷങ്ങൾക്ക് ശേഷം മൊഹൻജോ​ദാരോ കാണണമെന്ന് ആ​ഗ്രഹം തോന്നുകയും എന്നാൽ അനുമതി ലഭിച്ചില്ലെന്നും സംവിധായകൻ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments


Back to top button