തെന്നിന്ത്യൻ താരം വനിതാ വിജയകുമാറിന്റെ മുന്‍ഭര്‍ത്താവ് പീറ്റര്‍ പോള്‍ കഴിഞ്ഞ ദിവസം അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പീറ്റർ. ഇപ്പോഴിതാ പീറ്ററിന് ആദരാഞ്ജലികള്‍ നേര്‍ന്ന് വനിത പങ്കുവച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.
read also: ‘സമന്തയോട് കടുത്ത ആരാധന’: വീട്ടുമുറ്റത്ത് ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തി ആരാധകൻ
ദുഷ്ട ശക്തികളോട് യുദ്ധം ചെയ്ത് ഒടുവില്‍ സമാധാനം കണ്ടെത്തിയിരിക്കുന്നു. പീറ്റര്‍ നേരിട്ടത് വലിയ മാനസികാഘാതം എന്നാണ് വനിത കുറിച്ചത്. പീറ്റര്‍ അമിതമായ മദ്യപാനത്തിനും പുകവലിക്കും അടിമയായിരുന്നുവെന്നും അതിനെത്തുടര്‍ന്ന് ആരോഗ്യ പ്രശ്നങ്ങള്‍ രൂക്ഷമാവുകയും പീറ്ററിന്റെ മുന്‍ ഭാര്യ എലിസബത്തിനെയും മകനെയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ലെന്നും വനിത പറഞ്ഞു.
2020 ലായിരുന്നു വനിതയുടെയും പീറ്ററിന്റെയും വിവാഹം. വനിതയുടെ മൂന്നാമത്തേതും പീറ്ററിന്റെ രണ്ടാമത്തെയും വിവാഹമായിരുന്നു. ദിവസങ്ങൾ മാത്രമാണ് ഈ ദാമ്പത്യത്തിനു ആയുസ് ഉണ്ടായിരുന്നത്.
Post Your Comments