CinemaInterviewsLatest NewsMovie Gossips

‘ഹിന്ദു സംസ്കാരത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഇക്കാര്യം, എന്നെയും അങ്ങനെ തന്നെ ചെയ്‌താൽ മതി’: ആഗ്രഹം തുറന്നു പറഞ്ഞ് ഷീല

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഷീല. അടുത്തിടെ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗിന് ഷീല നൽകിയ അഭിമുഖം സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. തന്റെ സിനിമാ ജീവിതത്തെ കുറിച്ചും, വ്യക്തി ജീവിതത്തെ കുറിച്ചും ഷീല ഈ അഭിമുഖത്തിൽ തുറന്നു സംസാരിച്ചു. ഹിന്ദു സംസ്കാരത്തിൽ തനിക്ക് ഇഷ്ടപ്പെട്ട ഒരു കാര്യമുണ്ടെന്നും, അത് തന്റെ മരണസമയത്ത് ചെയ്യണമെന്നുമാണ് ഷീല പറയുന്നത്. മറ്റൊന്നുമല്ല, മരണാനന്തരചടങ്ങുകളെ കുറിച്ചായിരുന്നു ഷീലയുടെ തുറന്നു പറച്ചിൽ.

മരിച്ചുകഴിഞ്ഞാൽ തന്റെ ശരീരം കുഴിച്ചിടാതെ കത്തിച്ചുകളയണമെന്നാണ് ഷീല പറയുന്നത്. പുഴു കുത്തി കിടക്കുന്നതിനേക്കാൾ തന്റെ ചാരം ഭാരതപ്പുഴയിൽ ഒഴിക്കുന്നത് കാണാനാണ് ആഗ്രഹമെന്നും ഷീല പറഞ്ഞു. ഹിന്ദു സംസ്കാരത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഇതാണെന്നും, ഹിന്ദുക്കൾ പോയതിനേക്കാൾ കൂടുതൽ താൻ ക്ഷേത്രങ്ങളിൽ പോയിട്ടുണ്ടെന്നും ഷീല പറയുന്നു.

‘ഹിന്ദു സംസ്കാരത്തിലെ ഏറ്റവും നല്ല കാര്യമാണിത്. നമ്മുടെ ശരീരം പുഴു കുത്തി എന്തിനാണ് കിടക്കുന്നത്. അതോടുകൂടി തീർന്ന്. പിന്നീട് എല്ലാ വർഷവും നമ്മളെ ഇഷ്ടപ്പെടുന്നവർ എത്തി കല്ലറയിൽ പൂവ് വെക്കുകയും മെഴുകുതിരി കത്തിക്കുകയും ചെയ്യും. അവർ അതു ചെയ്യും എന്നതിൽ എന്താണ് ഇത്ര ഉറപ്പ്. അതിലും നല്ലത് എന്നെ ഞാനാക്കിയ ഈ കേരളത്തിലേക്ക് എന്റെ ചാമ്പൽ ഒഴുക്കിക്കളയണം. എന്നെ കത്തിച്ചുകളയണം എന്നത് എനിക്ക് നിർബന്ധമാണ്’, ഷീല പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button