![](/movie/wp-content/uploads/2023/04/adah.jpg)
മുംബൈ: ദ കേരള സ്റ്റോറിയ്ക്ക് നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച് നടി ആദ ശര്‍മ്മ രംഗത്ത്. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനെതിരേ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ്, ചിത്രത്തിലെ നായികകൂടിയായ ആദ ശര്‍മ്മയുടെ പ്രതികരണം. കേരളത്തിലെ ഒരുപാട് ആളുകളുടെ സന്ദേശം ലഭിക്കുന്നുണ്ടെന്നും ഇങ്ങനെയൊരു സിനിമ ചെയ്യുന്നതില്‍ നന്ദിയുണ്ടെന്നുമാണ് അവര്‍ പറയുന്നതെന്നും ആദ ശര്‍മ്മ പുറത്തുവിട്ട വിഡിയോയിൽ വ്യക്തമാക്കി.
ആദ ശര്‍മ്മയുടെ വാക്കുകള്‍ ഇങ്ങനെ;
‘ഇത്രമാത്രം പിന്തുണ ഇതുവരെ ലഭിച്ചിട്ടില്ല. എല്ലാവരുടെയും സന്ദേശങ്ങള്‍ക്ക് നന്ദി. എല്ലാവരും സിനിമയ്ക്ക് വേണ്ടി പിആര്‍ വര്‍ക്കുകളും പ്രചരണ പരിപാടികളും ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ല. നിങ്ങള്‍ തന്നെ ഈ സിനിമയ്ക്ക് വേണ്ടി ആവശ്യമുള്ള പിആര്‍ ചെയ്യുന്നുണ്ട്. ഒരുപാട് നന്ദിയുണ്ട്.
കേരളത്തിലെ ഒരുപാട് ആളുകളുടെ സന്ദേശം ലഭിക്കുന്നുണ്ട്. സത്യമാണ്, ഇങ്ങനെയൊരു സിനിമ ഉണ്ടാക്കിയതിന് നന്ദിയെന്നാണ് അവര്‍ പറയുന്നത്. കേരളത്തില്‍ നിന്ന് എല്ലാവിധ പിന്തുണയും ഉണ്ടെന്നാണ് അവര്‍ പറയുന്നത്. കുറച്ചാളുകള്‍ പ്രൊപ്പഗണ്ട എന്ന് പറയുന്നു.
ഞങ്ങളുടെ സിനിമ ഒരു മതത്തിനും എതിരല്ല, തീവ്രവാദത്തിനെതിരേയാണ് സംസാരിക്കുന്നത്. പെണ്‍കുട്ടികളെ മയക്കുമരുന്നു നല്‍കിയും മനസുമാറ്റിയും ബലാത്സംഗം ചെയ്തും ഗര്‍ഭിണികളാക്കിയും മനുഷ്യക്കടത്ത് നടത്തുകയാണ്. അവരെ ചാവേറുകളാക്കുകയാണ്. ഇത് പ്രൊപ്പഗണ്ടയല്ല.
Post Your Comments