
ബിഗ് ബോസ് സീസൺ 5 ലെ ജനപ്രിയ മത്സരാർത്ഥികളിൽ ഒരാളാണ് സംവിധായകൻ അഖിൽ മാരാർ. അടുത്തിടെ ഷോയ്ക്കിടെ താരം സ്ത്രീവിരുദ്ധ പരാമർശം നടത്തിയിരുന്നു. ഭാര്യയെ തല്ലിയിട്ടുണ്ടെന്ന മാരാരുടെ പ്രസ്താവന ഷോയ്ക്കകത്തും പുറത്തും പല ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. ഇന്നലെ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ എത്തിയിരുന്നു. വീഡിയോ കോൾ വഴി ആയിരുന്നു മോഹൻലാൽ മത്സരാർത്ഥികളെ കണ്ടത്. ജപ്പാനിൽ അവധി ആഘോഷിക്കുന്നതിനാൽ സൂം കോളിൽ ആണ് മോഹൻലാൽ ബിഗ് ബോസ് മത്സരാർത്ഥികളുമായി സംവദിച്ചത്.
അഖിൽ മാരാറിനോട് ചൂടായാണ് മോഹൻലാൽ സംസാരിച്ചത്. ഭാര്യയെ തല്ലുന്നത് വലിയ ക്രെഡിറ്റ് ആയിട്ടാണോ കണക്കാക്കുന്നത് എന്ന് മോഹൻലാൽ അഖിലിനോട് ചോദിക്കുന്നുണ്ട്. അത് തെറ്റായ കാര്യമാണെന്നും സൂക്ഷിച്ച് സംസാരിക്കണമെന്നും മോഹൻലാൽ പറയുന്നുണ്ട്. മോഹൻലാൽ അങ്ങനെ ചോദിച്ചത് എന്തുകൊണ്ടും നന്നായെന്നും, ഇത്തരം സ്ത്രീവിരുദ്ധ പ്രസ്താവനകളെ പ്രോത്സാഹിപ്പിക്കുന്നത് മുളയിലേ നുള്ളിക്കളയേണ്ടതാണെന്നുമാണ് സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നത്.
അതേസമയം, സെറീനയും, നടന്‍ സാഗര്‍ സൂര്യയും തമ്മിലുള്ള പ്രേമ ട്രാക്കും പുറത്ത് ചർച്ച ആവുന്നുണ്ട്. ഇരുവരും തമ്മില്‍ വളരെ അടുപ്പത്തില്‍ ഏറെ തവണ വളരെ സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത് പ്രേക്ഷകര്‍ കണ്ടു. സെറീനയുടെ ബിഗ്ബോസ് വീട്ടിലെ അടുത്ത കൂട്ടുകാരി റെനീഷ പലവട്ടം ഇതൊരു പ്രേമമായി വളരുന്നു എന്ന സൂചന സെറീനയ്ക്ക് നല്‍കി കഴിഞ്ഞു. ഇപ്പോള്‍ സാഗറും, സെറീനയും ഒന്നിച്ചിരുന്ന സംസാരിക്കുന്നതിന്റെയും ഒരുമിച്ച് ഒരു പുതപ്പിനടിയിൽ കിടന്നുറങ്ങുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു.
ശരിക്കും ഒരു ലൌട്രാക്കിലെത്തിയെന്ന് തന്നെയാണ് പ്രേക്ഷകര്‍ കരുതുന്നത്. കഴിഞ്ഞ ദിവസം ഇരുവരും ഒന്നിച്ചിരിക്കുമ്പോള്‍ നടത്തിയ സംഭാഷണം ഇതിലേക്ക് വലിയ സൂചനയാണ് നല്‍കുന്നത്. വളരെ രസകരമായ സംഭാഷണമാണ് ഇരുവരും നടത്തുന്നത്. പ്രേമത്തിന്‍റെ മണം, ഇത് വേറെ തന്ത്രമാണോ തുടങ്ങിയ നിരവധി കമന്‍റുകളാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. എന്തായാലും ബിഗ്ബോസ് വീട്ടിലെ അടുത്ത പൊട്ടിത്തെറിയിലേക്ക് ഒരു ലൗ ട്രാക്ക് ഇടുകയാണ് സാഗറും സെറീനയും. ജയിൻ തന്ത്രമാണെന്ന് പരിഹസിക്കുന്നവരും ഉണ്ട്.
Post Your Comments