CinemaLatest NewsMovie Gossips

ഗ്ലാമറസ് ലുക്കില്‍ ശ്രിന്ദ, ശ്രദ്ധേയമായി ഫോട്ടോഷൂട്ട്

ശ്രദ്ധേയമായി നടി ശ്രിന്ദയുടെ ഫോട്ടോഷൂട്ട് വീഡിയോ. ആരോഗ്യ സംരക്ഷണത്തിലും ഫാഷനിലുമൊക്കെ ഏറെ ശ്രദ്ധ ചെലുത്തുന്ന താരമാണ് ശ്രിന്ദ. ഗൗണ്‍ മാതൃകയിലുള്ള മോഡേണ്‍ ഡ്രസ് ധരിച്ചാണ് ശ്രിന്ദ ക്യാമറയ്ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. പച്ചയാണ് നിറം. ഷോട്ടോഷൂട്ടിന്‍റെ ഒരു ലഘു വീഡിയോയും ശ്രിന്ദ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. അന്‍ഷിഫ് പി കെ ആണ് ഫോട്ടോഗ്രാഫര്‍, മേക്കപ്പ് ആന്‍ഡ് ഹെയര്‍ സാറ മേക്കോവര്‍.

നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ശ്രിന്ദ. ഫെബ്രുവരിയില്‍ പുറത്തെത്തിയ ഇരട്ടയാണ് ശ്രിന്ദയുടേതായി അവസാനം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. സജി സുരേന്ദ്രന്‍റെ സംവിധാനത്തില്‍ 2010 ല്‍ പുറത്തെത്തിയ ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രിന്ദയുടെ സിനിമാ അരങ്ങേറ്റം. നിവിൻ പോളിയുടെ 1983 എന്ന സിനിമയിലെ ശ്രിന്ദയുടെ കഥാപാത്രം ശ്രദ്ധേയമായിരുന്നു.

shortlink

Post Your Comments


Back to top button