കൊല്ലം: ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി അതിക്രമം നടത്തിയകോമഡി ഷോ താരം മധു അഞ്ചലിനെ പോലീസ് അറസ്റ്റ് ചെയ്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. അഞ്ചൽ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയിൽ മദ്യപിച്ചെത്തിയ മധു രോഗികളിരിക്കുന്ന കസേരയിൽ കയറി കിടന്നു. ഇത് ചോദ്യക്കാനെത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം.
തുടർന്ന് അവിടെയുണ്ടായിരുന്ന രോഗികളെയും ജീവനക്കാരെയും ഇയാൾ അസഭ്യം പറഞ്ഞു. ഇതോടെ ഇയാളെ പുറത്താക്കാൻ ശ്രമിച്ചതോടെയാണ് ആശുപത്രിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത്. പിന്നാലെയാണ് ആശുപത്രി അധികൃതർ അഞ്ചൽ പോലീസിനെ വിവരം അറിയിച്ചത് .പോലീസ് എത്തി ഇയാളോട് സംസാരിച്ചു കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മധു പ്രശ്നം തുടർന്നു. ഇതോടെ പോലീസ് ബലപ്രയോഗം നടത്തിയാണ് മധുവിനെ കൊണ്ടുപോയത്.
ഇയാൾക്കെതിരെ മദ്യപിച്ചു ബഹളം വെച്ചതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പിന്നീട് അമ്മയ്ക്കൊപ്പം മധുവിനെ ജാമ്യത്തിൽ വിട്ടയച്ചു. ഇപ്പോൾ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മധു.
മധുവിന്റെ വാക്കുകൾ ഇങ്ങനെ,
‘ഞാൻ അന്ന് ശകലം മദ്യം കഴിച്ചിരുന്നു. എന്നാൽ പരിധിവിട്ട് ഞാൻ മദ്യം കഴിക്കാറില്ല. എനിക്ക് കൊല്ലത്ത് ഒരു പ്രോഗ്രാമുണ്ടായിരുന്നു. അതുകാരണം ഞാൻ ഉറങ്ങിയിട്ടില്ല. പ്രോഗ്രാം കഴിഞ്ഞ ശേഷം ശകലം മദ്യപിച്ചു. ബസിൽ കയറിയപ്പോൾ എന്തോ അസ്വസ്ഥത ഉണ്ടായി. ഇതോടെ ഞാൻ അഞ്ചലിൽ അറിയാവുന്ന ആശുപത്രിയിൽ കയറി. അവിടെ കയറി ഡ്രിപ് ഇട്ടു ഒരു ദിവസം കിടക്കാമെന്നാണ് കരുതിയത്.
അവിടെ കസേരയിൽ ഇരുന്ന് ഉറങ്ങിപ്പോയി. ഉടനെ എന്നെ വന്നു എന്തിനാണ് ഇവിടെ വന്നിരിക്കുന്നത് എന്ന് ചോദിച്ചു പ്രശ്നമുണ്ടാക്കി. ഞാൻ ഒരു അസഭ്യ വാക്കും പറഞ്ഞില്ല. എന്റെ ബിപിയുടെയോ ക്ഷീണത്തിന്റെയോ ഭക്ഷണം കഴിക്കാത്തതിന്റെയോ പ്രശ്നം കൊണ്ട് ഞാൻ കൈ കൊണ്ട് പോ പോ എന്നാംഗ്യം കാണിച്ചതാണ്. ഞാൻ അപമര്യാദയായി ഒന്നും ചെയ്തില്ല. പ്രേക്ഷകർ എന്നെ വെറുക്കരുത്.’ മധു കൂട്ടിച്ചേർത്തു.
Post Your Comments