ചെന്നൈ: നടി വനിതാ വിജയകുമാറിന്റെ മൂന്നാം ഭർത്താവും സംവിധായകനുമായ പീറ്റർ പോൾ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പീറ്റർ പോൾ ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെയായിരുന്നു അന്ത്യം. നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തുന്നു.
നടി വനിതാ വിജയകുമാർ കുറച്ച് വർഷങ്ങൾക്ക് മുമ്പ് പീറ്റർ പോളിനെ മൂന്നാമത്തെ ഭർത്താവായി വിവാഹം കഴിച്ചു. വനിതാ വിജയകുമാറിന്റെ മൂന്നാം വിവാഹം സിനിമാ മേഖലയിലും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വനിതാ വിജയകുമാറിനെക്കുറിച്ച് ചൂടേറിയ ചർച്ചകളും നടന്നിരുന്നു. എന്നാൽ പീറ്റർ പോളുമായുള്ള വനിതാ വിജയകുമാറിന്റെ വിവാഹ ജീവിതം അധികനാൾ നീണ്ടുനിന്നില്ല. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പീറ്റർ പെട്ടെന്ന് വനിതയിൽ നിന്നും വിവാഹമോചനം നേടുകയും അവർ വേർപിരിയുകയും ചെയ്തു.
Post Your Comments