CinemaLatest NewsMollywoodWOODs

പെട്ടെന്ന് ക്ഷീണിതനായി, ചോദിച്ചവരോട് ടോയ്ലെറ്റിൽ പോകണമെന്ന് മാത്രം പറഞ്ഞു: തക്കസമയത്ത് പ്രവർത്തിച്ചത് സംഘാടകർ

ഹോസ്പിറ്റലിലെത്തിച്ച നടനെ ഉടൻ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു

ഇക്കഴിഞ്ഞ ദിവസമാണ് പ്രശസ്ത നടൻ മാമുക്കോയ അന്തരിച്ചത്. കോഴിക്കോട് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മലപ്പുറത്ത് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം നടത്താനെത്തിയതായിരുന്നു മാമുക്കോയ. തുടർന്നാണ് കുഴഞ്ഞ് വീണത്.

1987-ൽ പുറത്തിറങ്ങിയ നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഗഫൂർക്ക എന്ന കഥാപാത്രം മലയാളികൾക്ക് എന്നും അവിസ്മരണീയമായ വേഷമാണ്. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച്, ചിരിക്കാനുള്ള തമാശകൾ തന്നാണ് പ്രിയ നടൻ മാമുക്കോയയുടെ മടക്കം.

കാൽപ്പന്ത് കളിയെ പ്രാണനെ പോലെ സ്നേഹിച്ച മാമുക്കോയ കാളിക്കാവിൽ ടൂർണ്ണമെന്റ് ഉത്ഘാടനം നടത്താനെത്തിയതായിരുന്നു, കാണികൾ എത്തി തുടങ്ങിയതല്ലേ ഉള്ളൂ അല്ലേ, എന്ന് കൂടെ നടന്ന സംഘാടകരോട് ചോദിച്ച ശേഷം തന്റെ ഇരിപ്പിടത്തിൽ പോയി ഇരിക്കുകയായിരുന്നു, മുഖമാകെ ക്ഷീണമായിരുന്നെങ്കിലും ആരോടും ഒന്നും പറഞ്ഞില്ല.

എന്തുപറ്റിയെന്ന് സംഘാടകർ ചോദിച്ചപ്പോൾ ടോയ്ലറ്റിൽ പോകണമെന്ന് മറുപടി നൽകി, അപകടം മണത്തറിഞ്ഞ സംഘാടകർ ഉടനടി ആശുപത്രിയിലെത്തിക്കാനുള്ള നീക്കവുമായി രം​ഗത്തെത്തി.

വലിയ കുഴപ്പമില്ല എന്നാണ് മറ്റുള്ളവർ ആദ്യം കരുതിയത്, എന്നാൽ ഹോസ്പിറ്റലിലെത്തിച്ച നടനെ ഉടൻ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കാളികാവിനടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയ താരത്തെ വിദ​ഗ്ദ ചികിത്സക്കായി കോഴിക്കോടേക്ക് മാറ്റുകയായിരുന്നു, അസുഖം ഭേദമായി തിരിച്ചുവന്ന് ഉദ്ഘാടനം നടത്തുമെന്നാണ് അതുവരെ ജനങ്ങളടക്കം വിശ്വസിച്ചിരുന്നത്. എന്നാൽ കോഴിക്കോട് ആശുപത്രിയിലെത്തിച്ച പ്രിയപ്പെട്ട മാമുക്കോയ പിന്നെ തിരിച്ചുവന്നില്ല. ഹൃദയാഘാതവും രക്തസ്രാവവുമാണ് മരണ കാരണം.

 

 

shortlink

Related Articles

Post Your Comments


Back to top button