യുവതാരങ്ങളുടെ അച്ചടക്കമില്ലായ്മയും, മറ്റ് പ്രശ്നങ്ങളും സജീവ ചർച്ചാ വിഷയം ആയിരിക്കേയാണ് നടിയുടെ വെളിപ്പെടുത്തൽ പുറത്തെത്തിയത്.
പട്ടണത്തിൽ സുന്ദരനെന്ന ചിത്രത്തിന്റെ സമയത്താണ് താരം പ്രതിഫലം കൂട്ടി ചോദിച്ചതെന്നും അതിന്റെ പേരിൽ പ്രൊഡ്യൂസർ പരാതി നൽകിയെന്നും തുടർന്നുണ്ടായ പ്രശ്നങ്ങളുടെ പേരിൽ വിലക്കേർപ്പെടുത്തുകയായിരുന്നെന്നുമാണ് പ്രചരിച്ചത്. എന്നാൽ അതിന്റെ സത്യാവസ്ഥ തുറന്ന് പറയുകയാണ് നടി നവ്യ നായർ.
താൻ ആവശ്യത്തിലധികം പണം ചോദിച്ചെന്ന് പറഞ്ഞ് പ്രശ്നമുണ്ടാകുകയും വിലക്ക് നേരിടുകയും എന്നാൽ അത് വ്യാജമാണെന്ന് തെളിഞ്ഞപ്പോൾ വിലക്ക് നീക്കുകയും ചെയ്തെന്ന് താരം പറഞ്ഞു.
നവ്യ നായരും സൈജു കുറുപ്പും ഒന്നിക്കുന്ന ‘ജാനകി ജാനെ’ എന്ന ചിത്രം ഈ മെയ് 12 ന് ബിഗ് സ്ക്രീനുകളിൽ എത്തും. സൂപ്പർ ഹിറ്റായ മാറിയ ഉയരെ’യുടെ അതേ നിർമ്മാതാക്കൾ തന്നെയാണ് ജാനകി ജാനയുടേതും.
അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ എന്ന കഥാപാത്രത്തെയാണ് സൈജു കുറുപ്പ് അവതരിപ്പിക്കുന്നത്. ജാനകി എന്ന ഓഫ് സെറ്റ് പ്രസ് വർക്കറുടെ വേഷത്തിലാണ് നവ്യ നായർ എത്തുന്നത്. പ്രമോദ് വെള്ളിയനാട്, ജോണി ആന്റണി, സ്മിനു സിജോ, ഷറഫുദ്ദീൻ, അനാർകലി മരക്കാർ തുടങ്ങിയവരും ‘ജാനകി ജാനേ’യിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
Post Your Comments