GeneralLatest NewsMollywoodNEWSWOODs

അന്ന് ‘അമ്മ’യും ചേര്‍ന്നാണ് തന്നെ വിലക്കിയത്: നവ്യാ നായര്‍

വിലക്ക് ഞാനും നേരിട്ടിട്ടുണ്ട്.

നടന്മാരായ ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിയ്ക്കും സിനിമാ സംഘടനകള്‍ നല്‍കിയ വിലക്ക് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ചർച്ചയാകുമ്പോൾ ന്‍ നേരിട്ട വിലക്കിനെ കുറിച്ച്‌ തുറന്നു പറഞ്ഞ് നടി നവ്യാ നായര്‍. പ്രതിഫലം കൂട്ടി ചോദിച്ചു എന്ന പരാതിയില്‍ താന്‍ വിലക്ക് നേരിട്ടുവെന്നും അന്ന് അമ്മയും ചേര്‍ന്നാണ് തന്നെ വിലക്കിയതെന്നും മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ നവ്യ വെളിപ്പെടുത്തി.

read also: സുഡാനിലെ കലാപത്തിന് തിരികൊളുത്തിയ, ആഗോളതാപനത്തിനായി ഗൂഢാലോചന നടത്തിയ മനുഷ്യൻ: ദിലീപിനെക്കുറിച്ച് രാഹുല്‍ ഈശ്വര്‍

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘വിലക്ക് ഞാനും നേരിട്ടിട്ടുണ്ട്. പട്ടണത്തില്‍ സുന്ദരന്‍ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ആയിരുന്നു അത്. പ്രതിഫലം കൂട്ടി ചോദിച്ചു എന്ന പേരില്‍ സിനിമയുടെ നിര്‍മാതാവ് എനിക്കെതിരെ പരാതി നല്‍കി. അന്ന് അമ്മയും ചേര്‍ന്നാണ് വിലക്കിയത്. ആ വിലക്കിന് ശേഷമാണ് എനിക്ക് പറയാനുള്ളതെന്തെന്ന് കേട്ടത് പോലും. പിന്നീട് പരാതി കള്ളമാണെന്ന് തെളിഞ്ഞു. വിലക്ക് നീക്കി. ആ സമയത്ത് ബാന്‍ഡ് ക്വീന്‍ എന്നൊക്കെ വിളിച്ച്‌ ആളുകള്‍ കളിയാക്കിയിരുന്നു’-. നവ്യ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button