കാസർഗോഡ് ലൊക്കേഷനായി വരുന്നത് മയക്കുമരുന്ന് എത്തിക്കാൻ എളുപ്പമായതുകൊണ്ടാണെന്ന പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നിർമ്മാതാവ് എം രഞ്ജിത് രംഗത്ത്.
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ അടക്കമുള്ള സംവിധായകർ രഞ്ജിത്തിന്റെ പരാമർശത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. തുടർന്നാണ് ഖേദം പ്രകടിപ്പിച്ച് എം രഞ്ജിത് രംഗത്തെത്തിയത്.
പല സ്ഥലങ്ങളിൽ നിന്നും മയക്കുമരുന്നെത്തിക്കാൻ എളുപ്പമായതിനാൽ അവിടെ ഷൂട്ടിംങ് നടക്കുന്നുവെന്ന് പലരും പറഞ്ഞിരുന്നുവെന്ന് എം രഞ്ജിത് വ്യക്തമാക്കി.
പറഞ്ഞ വാക്കുകൾ ആരെയും വേദനിപ്പിക്കാനല്ലെന്നും പറഞ്ഞതിൽ ഖേദമുണ്ടെന്നും രഞ്ജിത് വ്യക്തമാക്കി. മലയാള സിനിമയിലെ മയക്കുമരുന്ന് ഉപയോഗിക്കുന്ന താരങ്ങളുടെ പേരുകൾ സർക്കാരിന് ഉടൻ കൈമാറുമെന്നും രഞ്ജിത് പറഞ്ഞിരുന്നു.
തുടർന്നാണ് മയക്കുമരുന്ന് എത്തിക്കാൻ എളുപ്പമായതിനാൽ പലരും ലൊക്കേഷൻ കാസർഗോഡേക്ക് മാറ്റുവാണെന്ന് അഭിപ്രായപ്പെട്ടത്.
Post Your Comments