കൊച്ചി; സോഷ്യൽ മീഡിയ താരമായ അതുല്യ അശോകൻ വിവാഹിതയായി. ടിക് ടോക് കാലം മുതൽ ഇവർ സോഷ്യൽ മീഡിയയിൽ സജീവമാണ്. പിന്നീട് ഇൻസ്റ്റഗ്രാം റീൽസ് വഴിയാണ് ആരാധകരുണ്ടായത്. ഫേസ് ക്ലോസപ്പ് വീഡിയോകൾ ആയിരുന്നു ഇവർ അധികവും ചെയ്തത്. ഇവരുടെ വീഡിയോകൾക്ക് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. അതുല്യ അശോകന്റെ വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. റിസൽ മൻസൂർ എന്നാണ് വരന്റെ പേര്. രണ്ടുപേരും എറണാകുളം സ്വദേശികൾ ആണ്.
റിസലുമായുള്ള വിവാഹം കഴിഞ്ഞ വിവരം അതുല്യ തന്നെയാണ് ഔദ്യോഗികമായി തന്റെ ആരാധകരെ അറിയിച്ചത്. അപ്രതീക്ഷിതമായതിനാൽ ആരാധകരും ഒന്നമ്പരന്നു. വിവാഹത്തെ കുറിച്ച് ഒരു സൂചനകളും അതുല്യ തന്റെ ആരാധകർക്ക് നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇവരുടെ ഫോളോവേഴ്സിനു എല്ലാം തന്നെ ഇതു വലിയ ഒരു സർപ്രൈസ് ആയി മാറുകയായിരുന്നു.
നിരവധി ആളുകൾ ആണ് ഇപ്പോൾ ഇരുവർക്കും സമൂഹമാധ്യമങ്ങളിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.
Post Your Comments