
മയക്കുമരുന്ന് കൈവശം വച്ചതിന് കഴിഞ്ഞ ദിവസം നടി ക്രിസാൻ പെരേരയെ ഷാർജാ പോലീസ് ജയിലിലടച്ചിരുന്നു. ബോളിവുഡ് നടി നീണ്ട 25 ദിവസങ്ങൾക്ക് ശേഷമാണ് പുറം ലോകം കണ്ടത്.
ജയിലിൽ നിന്ന് പുറത്തിറങ്ങിയതോടെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് നടി ആദ്യം പുറത്തെത്തിച്ചത്. ശുചിമുറിയിൽ നിന്ന് വെള്ളം എടുത്ത് കോഫി ഉണ്ടാക്കി കുടിക്കേണ്ടി വന്നുവെന്നും, കൂടാതെ സോപ്പ് പൊടി കൊണ്ട് തലമുടിയടക്കം കഴുകേണ്ടി വന്നുവെന്നുമാണ് താരം പറഞ്ഞത്.
ട്രോഫിക്കുള്ളിൽ മയക്കുമരുന്നുമായി എയർപോർട്ടിൽ വന്നിറങ്ങിയ താരത്തെ ഉടനടി ഷാർജാ പോലീസ് പിടികൂടുകയായിരുന്നു. നടിയുടെ അതേ ഫ്ളാറ്റിൽ താമസിക്കുന്നയാൾക്ക് നടിയോട് വൈരാഗ്യമുണ്ടായിരുന്നു. ഇയാൾ രാജേഷ് എന്നയാളെ നടിയുടെ അടുത്തേക്ക് അയച്ച ശേഷം, ഇംഗ്ലീഷ് വെബ് സീരിസിൽ അഭിനയിക്കാൻ ചെല്ലണമെന്ന് പറഞ്ഞ് അയക്കുകയായിരുന്നു, ഇവർ കൊടുത്തുവിട്ടതാണ് ട്രോഫിയെന്ന് നടി ആരോപിച്ചിരുന്നു.
താൻ മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയല്ലെന്നും തന്നോട് വൈരാഗ്യമുള്ളവർ തന്നെ തന്ത്രപരമായി കുരുക്കുകയായിരുന്നുവെന്നും നടി തുടക്കം മുതൽ ആരോപിച്ചിരുന്നു.
ഏപ്രിൽ ഒന്നിന് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ക്രിസാൻ പെരേരയെ കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്തത്. നടിയുടെ കൈവശമുള്ള ട്രോഫിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിരുന്നു.
Post Your Comments