അടുത്തിടെയാണ് പ്രശസ്ത ഓടക്കുഴൽ കലാകാരനും, ഗായികമാരായ അമൃത സുരേഷിന്റെയും സഹോദരി അഭിരാമി സുരേഷിന്റെയും പിതാവായ പി ആർ സുരേഷ് അന്തരിച്ചത്.
സ്ട്രോക്കിനെ തുടർന്നായിരുന്നു സുരേഷ് അന്തരിച്ചത്. പിതാവിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവക്കുകയാണ് അഭിരാമി സുരേഷ്. കഫേ ഉട്ടോപ്യ എന്ന തന്റെ സ്ഥാപനത്തിന് തുടക്കം കുറിച്ചും ആശംസകൾ നേർന്നുമാണ് അച്ഛൻ പോയതെന്ന് അഭിരാമി പറഞ്ഞു.
അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെയും സാന്നിധ്യത്തിൽ വളരെ ചെറിയ രീതിയിലാണ് തന്റെ സംരംഭത്തിന് തുടക്കം കുറിച്ചതെന്നും അഭിരാമി പറയുന്നു.
വീട്ടിൽ സ്നേഹത്തിന്റെ ഭാഷ ഭക്ഷണമാണെന്നും, നല്ല ഭക്ഷണം പര്യവേഷണം ചെയ്യാൻ അച്ഛന് ഭയങ്കര ഇഷ്ടമായിരുന്നുവെന്നും അഭിരാമി കുറിച്ചു. വീട്ടിലെ ചെറിയ വഴക്കുകൾക്ക് ശേഷം അമ്മ ഭക്ഷണം ഉണ്ടാക്കി തരും അന്നേരം ഞങ്ങൾ എല്ലാവരും ചിരിക്കുമെന്നും അഭിരാമി പറഞ്ഞു.
Post Your Comments