സംഘടനകളുടെ കണ്ണിലെ കരടായി ഷെയ്‌നും ഭാസിയും: മയക്കുമരുന്ന് ഉപയോഗിക്കുന്ന താരം ആരെന്ന് വെളിപ്പെടുത്തി സുരേഷ് കുമാർ

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതരമായ ആരോപണവുമായി നിർമ്മാതാവ് ജി സുരേഷ് കുമാർ. ശ്രീനാഥ് ഭാസി ലഹരിമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് മലയാള സിനിമയിൽ എല്ലാവർക്കുമറിയാമെന്നും ജോലിസ്ഥലത്ത് ഇത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇവിടുത്തെ പ്രശ്നം സെറ്റിൽ സമയത്തിന് വരാത്തതും നിർമ്മാതാക്കളോട് പ്രതിബദ്ധത കാണിക്കാത്തതുമാണെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു. ഷെയ്ൻ നിഗം മയക്കുമരുന്ന് ഉപയോഗിച്ചു എന്ന് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജി സുരേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ;

‘ഷെയ്ൻ നിഗം മയക്കുമരുന്ന് ഉപയോഗിച്ചു എന്ന് ഇവിടെ ആരും പറയുന്നില്ല. അയാൾക്കെതിരെയുള്ള കുറ്റം അതല്ലല്ലോ. അയാൾ പറയുന്ന രീതിയിൽ സിനിമയെടുക്കുക നടക്കില്ല. ശ്രീനാഥ് ഭാസിയുടെ കാര്യം അതല്ല. അയാൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അത് എനിക്ക് മാത്രമല്ല മലയാള സിനിമയിലെ എല്ലാവർക്കും അറിയാം. അതൊന്നുമല്ല പക്ഷെ ഇവിടെ കാരണം. അവരുടെ ജോലികഴിഞ്ഞ് വീട്ടിൽ പോയ ശേഷം അവർക്ക് എന്തും ചെയ്യാം, ഞങ്ങളുടെ കാര്യമല്ല അത്. മയക്കുമരുന്ന് ഉപയോഗിച്ച് ജോലി തടസ്സപ്പെടുത്താതെയിരുന്നാൽ മതി. സെറ്റിൽ വന്ന് ഇത് ചെയ്യുന്നതിനോട് എല്ലാവർക്കും എതിർപ്പാണ്. ആത് മാത്രമല്ല, ശ്രീനാഥ് ഭാസി സമയത്തിന് സെറ്റിൽ വരികയോ നിർമ്മാതാക്കളോട് പ്രതിബദ്ധത കാണിക്കുകയോ ചെയ്യുന്നില്ല.’

 

Share
Leave a Comment