Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaLatest NewsMollywoodWOODs

ഷെയ്നും അമ്മയും മൂലം ഷൂട്ടിംങ് പലതവണ നിർത്തിവക്കേണ്ടി വന്നതിനാൽ നാണക്കേടും മാനക്കേടുമുണ്ടായി: സോഫിയ പോൾ

യുവതാരങ്ങൾക്കെതിരെ സിനിമാ സംഘടനകൾ‌ നിസ്സഹകരണം പ്രഖ്യാപിച്ചു

ഷൂട്ടിംങ് സെറ്റിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് യുവതാരങ്ങൾക്കെതിരെ പരാതികൾ വന്നുകൊണ്ടിരിക്കുകയാണ്. സംവിധായകരും, മറ്റ് സിനിമാ അണിയറ പ്രവർത്തകരും ആരോപണം ഉന്നയിച്ച് രം​ഗത്തെത്തിയിരുന്നു..

സിനിമാ മേഖലയിലെ മറ്റ് പ്രവർത്തകരും, ആരോപണങ്ങൾ ശരിവച്ചിരുന്നു. യുവതാരങ്ങളായ ശ്രീനാഥ് ഭാസിയോടും, ഷെയ്ൻ നി​ഗത്തോടും സിനിമാ സംഘടനകൾ‌ നിസ്സഹകരണം പ്രഖ്യാപിച്ചതാണ് വൻ ചർച്ചാ വിഷയമായിരിക്കുന്നത്.

ആർഡിഎക്സ് ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് ഷെയിൻ നി​ഗം ഉണ്ടാക്കിയ പ്രശ്നങ്ങളാണ് താരത്തിന് വിലക്കേർപ്പെടുത്താൻ കാരണമായത്.

ആർഡിഎക്സ് ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് അയച്ച കത്താണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ഷൂട്ടിംങ് തടസ്സപ്പെട്ടുവെന്നും ഇത് മൂലം നാണക്കേടും മാനക്കേടും ധന നഷ്ടവും വന്നെന്ന് കാണിച്ച് നിർമ്മാതാവ് സോഫിയ പോൾ എഴുതിയ കത്താണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഷെയിനും അമ്മയും ഷൂട്ടിംങ് സെറ്റിൽ നിരന്തരം ഓരോ കാരണങ്ങൾ പറഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതുകാരണം പല തവണ ഷൂട്ടിംങ് നിർത്തിവക്കേണ്ട സാഹചര്യമടക്കം വന്നിരുന്നെന്ന് പ്രചരണം ഉണ്ടായിരുന്നു, അത് ശരിവക്കുന്ന തരത്തിലാണ് സോഫിയ പോളിന്റെ കത്തിന്റെ ഉള്ളടക്കം.

പലതവണ ഷൂട്ടിംങ് സെറ്റുകളിൽ താമസിച്ച് വരുകയും, കുടുംബാം​ഗങ്ങൾക്ക് അടക്കം എഡിറ്റിംങ് കാണണമെന്ന് ആവശ്യപ്പെടുകയും കാരണമില്ലാതെ ഷൂട്ടിംങ് തടസ്സപ്പെടുത്തുകയും ചെയ്തെന്നും അതുമൂലം തനിക്കും കമ്പനിക്കും ഒരുപാട് പണം നഷ്ടമായെന്നും സോഫിയ പോൾ അയച്ച കത്തിൽ വ്യക്തമാക്കി.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button