BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

‘ദ് കേരള സ്റ്റോറി‘ ഞങ്ങളുടെ കേരളത്തിന്റെ സ്റ്റോറിയല്ല, സോറി സംഘ് ഗയ്‌സ്: വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ‘ദ് കേരള സ്റ്റോറി’ ഞങ്ങളുടെ കേരളത്തിന്റെ സ്റ്റോറിയല്ലെന്നും സിനിമയിലെ കേരളം നിങ്ങളുടെ സംഘപരിവാര്‍ ഭാവനയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന കേരളമാണെന്നും രാഹുൽ മാങ്കൂട്ടത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

കഴിഞ്ഞ കുറച്ച് ദിവസമായി ‘ദ് കേരള സ്റ്റോറി’ എന്ന സുദിപ്‌തോ സെന്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയെ പറ്റിയുള്ള ചര്‍ച്ചകള്‍ പലയിടത്തായി കണ്ടു. ഇന്നലെ ആ സിനിമയുടെ ട്രെയിലറും കണ്ടു. അതെ കുറിച്ച് ചര്‍ച്ച ചെയ്ത് ആ സിനിമയുടെ വിസിബിലിറ്റിയുടെ ഒരു ഭാഗമാകണോയെന്ന ആശങ്കയില്‍ ആദ്യം ഇഗ്‌നോര്‍ ചെയ്തു. അപ്പോഴാണ് പ്രസംഗത്തില്‍ ഞാന്‍ തന്നെ മറ്റ് പലരെയും പോലെ ഉദ്ധരിക്കുന്ന മാര്‍ട്ടിന്‍ നീമൊള്ളറുടെ പ്രശസ്തമായ വാചകം ഓര്‍ത്തത്. അതുകൊണ്ടാണ് പ്രതികരിക്കാമെന്ന് ഓര്‍ത്തത്, കാരണം ‘ ഒടുവില്‍ അവര്‍ എന്നെ തേടി വരും’ വരെയുള്ള നിശബ്ദത പോലും ഫാഷിസത്തോടുള്ള സമരസമാണ്.ആദ്യമെ തന്നെ സുദിപ്‌തോ സെന്നിനോട് പറയട്ടെ, നിങ്ങള്‍ പറയുന്ന ‘ ദ് കേരള സ്റ്റോറി ‘ ഞങ്ങളുടെ കേരളത്തിന്റെ സ്റ്റോറിയല്ല!

‘മാമുക്കോയ എറണാകുളത്ത് പോയി മരിക്കേണ്ടിയിരുന്നു, കാണിച്ചത് അനാദരവ്’: താരങ്ങൾക്കെതിരെ വിമർശനം

ഈ കേരളം നിങ്ങളുടെ സംഘപരിവാര്‍ ഭാവനയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന കേരളമാണ്. ആ കേരളമാകുവാന്‍ ഞങ്ങള്‍ക്ക് സാധ്യമല്ല.സിനിമയിലൂടെ നിങ്ങള്‍ പറഞ്ഞ് വെക്കുന്നത് ഫസ്റ്റ് ക്ലാസ്സ് അപരവത്കരണമാണ്. ലക്ഷണമൊത്ത ഫാഷിസ്റ്റ് സ്ട്രാറ്റജി തന്നെ. ഈ തന്ത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആദ്യം നിങ്ങള്‍ക്ക് വളരുവാന്‍ പര്യാപ്ത്മായ ഒരു ശത്രുവിനെ സൃഷ്ടിക്കുക. ആ ശത്രു സമൂഹത്തോട് ഇതര സമൂഹങ്ങള്‍ക്ക് ആദ്യം ഭയവും പിന്നെ ആശങ്കയും അതു വഴി ശത്രുതതയും ഉണ്ടാക്കിയെടുക്കുക, അങ്ങനെ നിങ്ങള്‍ വളരുവാന്‍ ശ്രമിക്കുക… ഇവിടെ നിങ്ങള്‍ സൃഷ്ടിക്കുന്ന ആ അപര ശത്രു സമൂഹം ദൗര്‍ഭാഗ്യവശാല്‍ മുസ്ലീം സമൂഹമാണ്. ഹിന്ദു ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ ആശങ്ക പടര്‍ത്തി മുസ്ലീം വിരുദ്ധത പാകിയുറപ്പിക്കുക.എന്തായാലും നാം ജാഗ്രത പുലര്‍ത്തുക… അവസാനം അവര്‍ എന്നെ തേടി വരുന്നത് വരെ കാത്തിരിക്കാതെ ആദ്യം തേടി വരുന്നവര്‍ക്കൊപ്പം നില്ക്കുക…..Sorry sangh guys this is not our story….!

shortlink

Related Articles

Post Your Comments


Back to top button