GeneralLatest NewsMollywoodNEWSWOODs

നിര്‍മാതാവിന്റെ ഭര്‍ത്താവ് എന്റെ അമ്മയോട് ബഹുമാനമില്ലാതെ പെരുമാറി: മറുപടിയുമായി ഷെയ്ന്‍ നിഗം

ആരോപണങ്ങള്‍ മനോവിഷമമുണ്ടാക്കി

സംവിധായകരെ മാനിക്കുന്നില്ല, സിനിമയുടെ ചിത്രീകരണം വൈകിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളെ തുടർന്ന് സിനിമാ സംഘടനകള്‍ നടന്മാരായ ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവർക്ക് വിലക്കേര്‍പ്പെടുത്തിയത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ആരോപണങ്ങള്‍ക്ക് മറുപടിയായി എത്തിയിരിക്കുകയാണ് നടന്‍ ഷെയ്ന്‍ നിഗം.

ആരോപണങ്ങള്‍ മനോവിഷമമുണ്ടാക്കിയെന്നും നിര്‍മാതാവിന്റെ ഭര്‍ത്താവ് അമ്മയോട് ബഹുമാനമില്ലാതെ പെരുമാറിയെന്നും അതേ തുടര്‍ന്നാണ് അമ്മ ക്ഷോഭിച്ചതെന്നും താരം പറയുന്നു.

read also: മേജർ മഹാദേവൻ, മെഗാസ്റ്റാർ മമ്മൂട്ടിയുടെ പാൻ ഇന്ത്യൻ ചിത്രം ഏജന്റ് നാളെ മുതൽ തിയേറ്ററുകളിൽ

നടന്റെ വാക്കുകൾ ഇങ്ങനെ,

‘ആരോപണങ്ങള്‍ മനോവിഷമമുണ്ടാക്കി. എഡിറ്റ് കാണണമെന്ന് പറഞ്ഞിട്ടില്ല. മൂന്ന് അഭിനേതാക്കള്‍ ഈ സിനിമയിലുണ്ട്. മൂന്നിലൊരാളാകാന്‍ എനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സംവിധായകന്‍ പറഞ്ഞത്, തന്നെ കണ്ടുകൊണ്ടാണ് തിരക്കഥ എഴുതിയിരിക്കുന്നതെന്നാണ്. ഞാന്‍ അവതരിപ്പിക്കുന്ന റോബര്‍ട്ട് എന്ന കഥാപാത്രമാണ് നായകനെന്നും പറഞ്ഞു. പക്ഷേ സിനിമ ചിത്രീകരിച്ചതിന് ശേഷം തനിക്ക് അതില്‍ സംശയം വന്നു.  സംവിധായകനോട് അതേക്കുറിച്ച്‌ പറഞ്ഞപ്പോള്‍ അദ്ദേഹമാണ് എഡിറ്റ് കാണാമെന്ന് പറഞ്ഞത്,’

‘സിനിമക്ക് വേണ്ടി നല്‍കിയ സമയം നീണ്ടു. അതിനാല്‍ ആര്‍.ഡി.എക്‌സിന് ശേഷം ഞാന്‍ അഭിനയിക്കേണ്ടിയിരുന്ന മറ്റൊരു ചിത്രവും നീണ്ടുപോയി. അതുകൊണ്ട് മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കേണ്ടിവന്നു. നിര്‍മാതാവിന്റെ ഭര്‍ത്താവ് എന്റെ അമ്മയോട് ബഹുമാനമില്ലാതെ പെരുമാറിയെന്നും അതേ തുടര്‍ന്നാണ് അമ്മ ക്ഷോഭിച്ചത്.’- ഷെയ്ന്‍ നിഗം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button