Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWSWOODs

സ്റ്റെഫി സേവ്യറിന്റെ മധുര മനോഹര മോഹം : ട്രെയിലർ പ്രകാശനം ചെയ്തു

അച്ഛൻ്റെ അമ്മായിടെ മോള് അംബുജാക്ഷി ആന പാപ്പാൻ്റെ കൂടെ ഒളിച്ചോടിപ്പോയി

‘തറവാടിൻ്റെ അന്തസ്സു പോകണ്ടായെന്നു പറഞ്ഞു.
ലോണെടുത്തു വാങ്ങിയതാ പശുക്കളെ..
എന്തു പറയാനാ…! ഒരു കാലത്ത് ആന മുറ്റത്തു നിന്ന തറവാടാ ഇത്..
എന്നിട്ട് – ?
അച്ഛൻ്റെ അമ്മായിടെ മോള് അംബുജാക്ഷി
ആന പാപ്പാൻ്റെ കൂടെ ഒളിച്ചോടിപ്പോയി.
അപ്പോ ആനയോ?
ആനയുടെ പൊറത്തു കേറിയാ രണ്ടാളും കുടി പോയത്.’

read also: ‘ബാല ചേട്ടൻ ബെറ്റർ ആയിട്ടുണ്ട്, ക്രിട്ടിക്കൽ കണ്ടീഷനൊക്കെ മാറി’: സന്തോഷ വാർത്ത പങ്കുവച്ച് എലിസബത്ത്

സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന മധുരമനോഹര മോഹം എന്ന ചിത്രത്തിലെ രസകരമായ സംഭാഷണങ്ങളിലൊന്നാണിത്. ചിത്രത്തിൻ്റെ ട്രെയിലറിലൂടെയാണ് ഈ സംഭാഷണങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ ട്രെയിലർ ഏപ്രിൽ ഇരുപത്തിയേഴ് വ്യാഴാഴ്ച്ച വൈകിട്ട് ആറുമണിയോടെ പുറത്തുവിട്ടിരിക്കുന്നു.

പത്തനംതിട്ട ജില്ലയുടെ പശ്ചാത്തലത്തിലൂടെ ഒരു നാടിൻ്റെ നേർക്കാഴ്ച്ച തന്നെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രബലമായ ഒരു നായർ തറവാടിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ അവതരണം. ഈ സമൂഹത്തിലെ തറവാട്ടു മഹിമയും, കര പ്രമാണിമാരും, കാര്യസ്ഥന്മാരുമൊക്കെ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. ഇങ്ങനെയുള്ള ഒരു തറവാട്ടിൽ നടക്കുന്ന ഒരു വിവാഹവും ആ വിവാഹത്തിനു പിന്നിലെ ചില നാടകീയ മുഹൂർത്തങ്ങളുമൊക്കെയാണ് നർമ്മത്തിലൂടെയും, ഹൃദയഹാരിയായ രംഗങ്ങളിലൂടെയുംഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

സൈജുക്കുറുപ്പ്, ഷറഫുദ്ദീൻ, രജീഷാ വിജയൻ, അർഷാബൈജു, വിജയരാഘവൻ, അൽത്താഫ് സലിം ,ബിന്ദു പണിക്കർ ,ബിജു സോപാനം, സുനിൽ സുഗത, മീനാക്ഷി, മധു ,ജയ് വിഷ്ണു, എന്നിവരും പ്രശസ്ത യൂ ട്യൂബറായ സഞുവും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രചന – മഹേഷ് ഗോപാൽ- ജയ് വിഷ്ണു
സംഗീതം -ഹിഷാം അബ്ദുൾ വഹാബ്
ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്
എഡിറ്റിംഗ് – അപ്പു ഭട്ടതിരി
കലാസംവിധാനം – ജയൻ ക്രയോൺ
മേക്കപ്പ് – റോണക്സ് സേവ്യർ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ്
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് — സുഹൈൽ, അബിൻ എടവനക്കാട്
പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവെട്ടത്ത്

shortlink

Post Your Comments


Back to top button