
സിനിമ സംഘടനകൾ നിരോധനം ഏർപ്പെടുത്തിയതോടെ വെട്ടിലായി നടൻ ശ്രീനാഥ് ഭാസി. ഇതോടെ താര സംഘടനയായ അമ്മയിൽ അംഗത്വം എടുക്കാൻ തയ്യാറായി.
അമ്മയുടെ ഓഫീസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ കൈമാറി. അമ്മയുടെ നിയമപ്രകാരം എക്സിക്യൂട്ടീവിന്റെ അനുമതിയോടെ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ.
ആരോപണങ്ങൾ വന്നപ്പോൾ ശ്രീനാഥ് തന്റെ നിലപാട് തുറന്ന് പറഞ്ഞിരുന്നു. താരത്തിന്റെ പഴയൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. കഷ്ട്ടപ്പെട്ട് തന്നെ ഞാൻ പണിയെടുക്കും, ഇനിയും സിനിമകളിൽ പറ്റുന്നപോലെ അഭിനയിക്കും, ഇല്ലെങ്കിൽ വാർക്കപ്പണിക്ക് പോകുമെന്നാണ് ഭാസി വ്യക്തമാക്കിയത്.
നേരത്തെ തന്നെ സെറ്റിൽ എത്താറുണ്ട്, എന്നിട്ടും ആരോപണങ്ങൾ വരുമ്പോൾ പ്ലാൻഡ് അറ്റാക്ക് പോലെ തോന്നാറുണ്ടെന്നും ശ്രീനാഥ് പറഞ്ഞു. തന്നെ ഇഷ്ടപ്പെടുന്നവരുണ്ട്, തന്റെ ചിത്രങ്ങൾ ഇഷ്ട്ടപ്പെടുന്നവരുണ്ട്, അയൽ വക്കത്തെ ആളെപ്പോലെ കാണുന്നവരുണ്ട്, അതൊക്കെ വലിയ സന്തോഷമാണെന്നും നടൻ പറഞ്ഞു.
Post Your Comments