ഏതാനും യുവ നടൻമാർ മലയാള സിനിമാ രംഗത്ത് ചെയ്തു കൂട്ടുന്ന കാര്യങ്ങൾ തുറന്ന് പറഞ്ഞ് സിനിമാ മേഖലയിലുള്ളവർ തന്നെ എത്തിയിരുന്നു.
അന്യായമായി പ്രതിഫലം മേടിക്കുകയും, ഷൂട്ടിംങിന് വൈകി വരുന്നതുമൊക്കെ പ്രശ്നങ്ങൾ സൃഷ്ട്ടിച്ചിരുന്നു. അന്യായമായി പ്രതിഫലം ചോദിച്ചാൽ വീട്ടിലിരിക്കേണ്ടി വരുമെന്നാണ് കഴിഞ്ഞ ദിവസം സുരേഷ് കുമാർ താക്കീത് നൽകിയത്.
ഒന്നോ രണ്ടോ സിനിമകൾക്ക് ശേഷം വായിൽ തോന്നിയത് കോതയ്ക്ക് പാട്ടെന്ന രീതിയിലാണ് ചില താരങ്ങൾ പ്രതിഫലം ചോദിക്കുന്നതെന്ന് സുരേഷ് കുമാർ വിമർശനം ഉയർത്തിയിരുന്നു.
നിർമ്മാതാക്കൾക്ക് സ്വന്തമായി പണം കായ്ക്കുന്ന മരമില്ലെന്ന് എല്ലാവരും ഓർക്കണമെന്നും സുരേഷ് കുമാർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ പ്രതിഫലം 2 കോടിയിൽ നിന്ന് 3 കോടിയായി ഉയർത്തിയ സ്വന്തം മകൾ കീർത്തിയോട് കൂടി ഇക്കാര്യങ്ങൾ ഓർമ്മിപ്പിക്കുവാനാണ് സോഷ്യൽ മീഡിയയിൽ പലരും കുറിച്ചത്.
മകൾ കീർത്തിയും അധിക പ്രതിഫലം ചോദിച്ച് വാങ്ങിക്കരുതെന്ന് തന്നെയാണ് തന്റെ നിലപാടെന്നും ഫിലിം ചേംബർ പ്രസിഡന്റും നിർമ്മാതാവുമായ ജി സുരേഷ് കുമാർ പറഞ്ഞു.
തമിഴിലും തെലുങ്കിലും വാങ്ങുന്ന പ്രതിഫലമല്ല മകൾ കീർത്തി മലയാളത്തിൽ നിന്ന് വാങ്ങുന്നതെന്നും, നാല് മാസത്തിനിടെ ഇറങ്ങിയ 70 ഓളം ചിത്രങ്ങളിൽ വെറും 2 എണ്ണം മാത്രമാണ് മലയാളത്തിൽ വിജയിച്ചതെന്നും അദ്ദഹം വ്യക്തമാക്കി.
Post Your Comments