ലോഹിത ദാസ് -കമൽ- മോഹൻലാൽ – ദിലീപ് കോംബോയിൽ പ്രതീക്ഷകളോടെ അനൗൺസ് ചെയ്ത ചിത്രമായിരുന്നു ചക്രം. രണ്ട് ജനപ്രിയ താര നായകന്മാരുടെ സംഗമം, ലോഹിതദാസിനെ പോലെ പ്രതിഭാധനനായ എഴുത്തുകാരൻ്റെ തിരക്കഥ, കമലിനെപ്പോലെ മികവാർന്ന ഒരു സംവിധായകൻ എന്നിവയെല്ലാം തന്നെ ചക്രം എന്ന പ്രോജക്ട് വലിയ സാധ്യതയാണ് നൽകിയത്. പക്ഷേ ചിത്രം ഉപേക്ഷിക്കപ്പെട്ടു.
കഥാപാത്രങ്ങളുടെ സ്ക്രീൻ സ്പേസിനെ സംബന്ധിച്ചുള്ള ഊഹാപോഹങ്ങൾക്കൊടുവിലാണ് ആ ചിത്രം ഉപേക്ഷിക്കപ്പെട്ടത്. ഓരോ താരത്തിനും തന്റെ താരപദവിക്ക് നിരക്കുന്ന സ്ക്രീൻ സ്പേസ് വേണമെന്ന ആവശ്യമുണ്ടാവാം. അതിനെ സംവിധായകനും എഴുത്തുകാരനും എത്രത്തോളം പരിഗണിക്കുന്നു എന്നതാണ് വിഷയം. മോഹൻലാൽ ദിലീപ് കോംബിനേഷനിൽ ചക്രം ഉരുണ്ടില്ല. വർഷങ്ങളുടെ അനുഭവസമ്പത്തുള്ള കമലിനും ലോഹിതദാസിനും ചക്രത്തെ മുൻപോട്ട് നീക്കുവാൻ കഴിഞ്ഞില്ല .പിന്നീട് ലോഹിതദാസ് പ്രിഥിരാജ്, മീര ജാസ്മിൻ എന്നിവരെ കഥാപാത്രങ്ങളാക്കി പുതിയ ചക്രം ചെയ്തു.
ആർ ഡി എക്സ് എന്ന സിനിമയുമായി ബന്ധപ്പെട്ട, തൻ്റെ സ്ക്രീൻ സ്പേസ് കുറഞ്ഞുപോയി എന്ന് ആരോപണം ഉന്നയിച്ച, എഡിറ്റിംഗ് കാണണമെന്ന് ആവശ്യപ്പെട്ട ,ഷെയ്ൻ നിഗത്തെ വിമർശിക്കുന്നവർ ചക്രം പോലെയുള്ള, മലയാള സിനിമയിലെ പൂർവ്വകാല ചരിത്രങ്ങൾ ബോധപൂർവം വിസ്മരിക്കുകയാണ്
രശ്മി അനിൽ
Post Your Comments